വിവാഹ മാർഗ്ഗ നിർദ്ദേശ സംഗമവുമായി ഓർത്തഡോക്സ് സഭ
കോട്ടയം :വിവിധ കാരണങ്ങളാൽ അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ സാധിക്കാത്ത യുവതി – യുവാക്കൾക്കായി ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയായി പ്രവർത്തിക്കുന്ന വിവാഹ സഹായ സമിതിയുടെ ആഭിമുഖ്യത്തിലാണ് മികച്ച ആശയവുമായി വിവാഹ മാർഗ്ഗ നിർദ്ദേശ സംഗമം സംഘടിപ്പിക്കുന്നത്.
വിവാഹ സഹായ സമിതി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ എ.കെ. ജോസഫ്, ഫാ.മോൻസി ജേക്കബ് ബത്തേരി, ഫാ.ജോസഫ് സാമുവേൽ തറയിൽ ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ഷൈൻ കോശി, അഡ്വ.സജി ജോർജ് ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, പി.ജി മാത്യു എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31 ന് മുമ്പായി കൺവീനർ, വിവാഹ സഹായ സമിതി, കാതോലിക്കേറ്റ് ഓഫീസ്, ദേവലോകം, കോട്ടയം – 4എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.