144 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് തുടക്കമായി
പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ തുടക്കമായി. നിരണം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രാര്‍ത്ഥന എന്നത് ഏതു പ്രായത്തിലുമുള്ള മാനവരാശിക്ക് ആനന്ദവും ആശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. കെ.വി.പോള്‍ റമ്പാന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, മേഖലാ സെക്രട്ടറിമാരായ അബി ഏബ്രഹാം കോശി, അനീഷ് ജേക്കബ്, മുന്‍ ട്രഷറാര്‍ ജോജി പി. തോമസ്, കേന്ദ്ര എക്‌സിക്യുട്ടീവ് സമിതിയംഗം റോബിന്‍ ജോ വര്‍ഗീസ്, കേന്ദ്ര കമ്മിറ്റിയംഗം മനു തമ്പാന്‍, ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി അബു ഏബ്രഹാം, റോബിന്‍ റോയ് ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.അഖണ്ഡ പ്രാര്‍ത്ഥന നവംബര്‍ 1ന് സമാപിക്കും.