OVS - Latest NewsOVS-Kerala News

മുളന്തുരുത്തി പള്ളിയിൽ ജൂബിലി പെരുന്നാൾ

കൊച്ചി : കൊച്ചി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയവും പരിശുദ്ധനായ പരുമല തിരുമേനിയുടെ മാതൃ ഇടവകയുമായ മുളന്തുരുത്തി മാർത്തോമ്മൻ ഓർത്തഡോക്സ്‌ പള്ളിയിൽ പ്രസിദ്ധമായ ജൂബിലി പെരുന്നാളിന് ഡിസംബർ 18 ന് കൊടിയേറും.കൊടിയേറ്റ് ദിനത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മീകത്വം വഹിക്കും.19 ന് രാവിലെ 8 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകും.20 ന് വി.മൂന്നിന്മേൽ കുർബ്ബാന ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മീകത്വത്തിൽ നടക്കും.മാർത്തോമ്മാ ശ്ലീഹ ചരമം പ്രാപിച്ച ദിനമായ 21 ന് ഡോ.സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്താ വി.മൂന്നിന്മേൽ കുർബ്ബാനക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

30 – മത് മുളന്തുരുത്തി കൺവൻഷൻ

ജൂബിലി പെരുന്നാളിന്റെ ഭാഗമായി കൊച്ചി ഭദ്രാസന മുളന്തുരുത്തി മേഖലയിലെ പള്ളികളുടെ സഹകരത്തോടെ നടത്തുന്ന സുവിഷേക യോഗം മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ഫെബ്രുവരി 10 ,11 ,12 ,13 തീയതികളിൽ നടക്കും.

error: Thank you for visiting : www.ovsonline.in