അടൂര്‍-കടമ്പനാട് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തി
അടൂര്‍ : അടൂര്‍ കരുവാറ്റ സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മര്‍ത്തമറിയം വനിതാ
സമാജത്തിന്റെ ഭദ്രാസന വാര്‍ഷിക സമ്മേളനം അടൂര്‍-കടമ്പനാട് ഭദ്രാസന മെത്രാെപ്പാലീത്ത
ഡോ.സഖറിയാസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. മര്‍ത്തമറിയം ഭദ്രാസന വൈസ് പ്രസിഡന്റ്
ഫാ.ജോണ്‍സി വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മദ്രാസ് ഭദ്രാസന
മെത്രാെപ്പാലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയസ് കോറസ് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. തോമസ് മാത്യു, ഫാ.തോമസ് പി.മുകളില്‍, പ്രിയാജേക്കബ്, മെര്ലിന് അച്ചന്‍കുഞ്ഞ്, ആനി തോമസ്, മിനി വി.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജോജി കെ.ജോയി ക്ലാസ്സെടുത്തു.