‘ദേവാലയങ്ങൾ സാംസ്കാരിക മൂല്യം ഉയർത്തിപ്പിടിക്കണം’ഡോ. ജോസഫ് മാർ ദിവന്നാസിയോസ്
ചന്ദനപ്പള്ളി ∙ സഹനം, സഹിഷ്ണുത, ശിഷ്യത്വം ഇവ മനുഷ്യജീവിതത്തിൽ ഇല്ലാതായിരിക്കുന്നുവെന്നും സമൂഹത്തിലെ സാംസ്കാരിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ ദേവാലയങ്ങൾക്ക് കഴിയണമെന്നും ഡോ. ജോസഫ് മാർ ദിവന്നാസിയോസ് പറഞ്ഞു. ആഗോളതീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. വികാരി ഫാ. ബിജു തോമസ് പറന്തൽ അധ്യക്ഷത വഹിച്ചു. കാതോലിക്കറ്റ് കോളജ്
പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ്, ട്രസ്റ്റി പി.എസ്. ജേക്കബ്, സെക്രട്ടറി ടി.എം. വർഗീസ്,
ഡോ. ജോർജ് വർഗീസ് കൊപ്പാറ, കെ.ജി. ജോയിക്കുട്ടി, എലിസബത്ത് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ആഗോള തീർഥാടനകേന്ദ്രവും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ്
പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ ഏഴിനും എട്ടിനും നടക്കും. തീർഥാടന വാരാചരണം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു പി. ജോസഫ് സന്ദേശം നൽകും.ഇന്ന് 10.30ന് മാസ്റ്റർ ബ്രയിൻ കണ്ടെസ്റ്റ് ഡിഎഫ്ഒ എസ്. മോഹനൻപിള്ള ഉദ്ഘാടനം ചെയ്യും.
2.30ന് ക്വയർ മൽസരം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.െക. ജോസുകുട്ടി ഉദ്ഘാടനം ചെയ്യും. മൂന്നിന് 10.30ന് ഭദ്രാസന വൈദിക കോൺഫറൻസ് കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്യും. 6.30ന് കുട്ടികളുടെ കലാപരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞനാമ്മ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. നാലിന് രണ്ടു മണിക്ക് ജീസസ് വേ പ്രോഗ്രാം.
6.30ന് കുടുംബസംഗമം ഫാ. കെ.വി. പോളും അഞ്ചിന് 10.30ന് പ്രത്യാശ പ്രാർഥന സംഗമം കേരള
യൂണിവേഴ്സിറ്റിസിറ്റി സിൻഡിക്കറ്റ് അംഗം വർഗീസ് പേരയിലും 2.30ന് കാർഷിക സെമിനാറും കർഷക
മിത്രം അവാർഡ് വിതരണവും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എം. ശോശാമ്മയും 6.30ന് ഫിലിം ഫെസ്റ്റിവൽ മാധ്യമ പ്രവർത്തകൻ പി. അയ്യപ്പദാസും ഉദ്ഘാടനം ചെയ്യും. ആറിന് 10ന് ഭദ്രാസന മർത്തമറിയം സമാജം കോൺഫ്രൻസ് ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ ഓഫ് വിമൻ പ്രസിഡന്റ് ഡോ.സാറാമ്മ വർഗീസ് ഉദ്ഘാടനം ചെയ്യും.
ഏഴിന് 10.30ന് പൊന്നിൻ കുരിശ് സമർപ്പണം. 11ന് കൽകുരിശിങ്കൽ നിന്നു ദേവാലയത്തിലേക്ക്
സെന്റ് ജോർജ് ഷ്രൈൻ എഴുന്നള്ളിപ്പ്. നാലിന് ജംക്‌ഷനിൽ പദയാത്രികർക്ക് സ്വീകരണം. ഏഴിന് ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പ്രസംഗിക്കും. 7.30ന് കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ തീർഥാടകർക്ക് വാഴ്‍വ് നൽകും. 8.30ന് റാസ, 11.45ന് ഗാനമേള.
എട്ടിന് ആറു മണിക്ക് ചെമ്പിൽ അരിയിടൽ, എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന. 11.30ന് തീർഥാടക സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
പിഎസ്‍സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി ബാവ സമ്മാനിക്കും. മൂന്നിന് ചെമ്പെടുപ്പ് റാസ, അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് നടക്കുമെന്ന് വികാരി ഫാ. ബിജു തോമസ് പറന്തൽ അറിയിച്ചു. നേർച്ചയായി ലഭിക്കുന്ന അരി പാതിവേവിച്ച് ആഘോഷപൂർവം ചെമ്പിൻമൂട്ടിൽ നിന്നും കുതിരപ്പുരയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ചെമ്പെടുപ്പ്. 6.30ന് നേർച്ചവിളമ്പ്, ഏഴിന് നേർച്ചക്കോഴികൾ, ആടുമാടുകൾ എന്നിവയുടെ ലേലം. എട്ടിന് നാടകം 15ന് 10ന് കൊടിയിറക്ക്.