നിയമ നിർമ്മാണത്തിന് ശ്രമിക്കുന്നുവെന്ന ആവശ്യം ; സർക്കാർ ഇടപെടൽ തള്ളി സുപ്രീം കോടതി
ഓർത്തഡോക്സ് -യാക്കോബായ തർക്കത്തിൽ യാക്കോബായ വിഭാഗത്തെ സഹായിക്കാൻ സർക്കാർ ശ്രമങ്ങൾക്ക് പ്രഹരം.ഓർത്തഡോക്സ് സഭക്ക് അനുകൂലമായ 1958,1995,2017 വിധികൾ നിലനിക്കെ മറികടന്ന് നിയമ നിർമ്മാണത്തിനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ നിലപാടായി പുറത്ത് വന്ന സത്യവാങ്മൂലത്തിൽ പറയുന്നു.
2017 ലെ വിധിക്ക് ആധാരമായ കെ എസ് വർഗ്ഗീസ് (കോലഞ്ചേരി പള്ളി)കേസിൽ വിധിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി മനഃപൂർവം അനുസരണക്കേട് കാണിച്ചത് സംശയമില്ലാതെ കോടതി അലക്ഷ്യമായി കണക്കാക്കപ്പെടുന്നു.
യാക്കോബായ വിഭാഗത്തിന് വേണ്ടി സംസ്ഥാന സർക്കാർ രാഷ്‌ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ സുപ്രീം കോടതിയിൽ ആരോപിച്ചു. ആര് ആർക്ക് പിന്തുണ നൽകുന്നു എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.