ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി
പിറവം : പാമ്പാക്കുട വലിയപള്ളിയിലെ സെന്റ് ജോൺസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന തലത്തില്‍ യുവജന സംഗമ നടത്തി. അലുവ തൃക്കുന്നത്ത് സെമിനാരി മനോജർ റവ.ഫാ.യാക്കോബ് തോമസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് “സഭയും യുവജനങ്ങളും ” എന്ന വിഷയത്തെ കുറിച്ച് ബഹു. അച്ചൻ ക്ലാസ് നയിച്ചു. വികാരി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് സ്വാഗതം ചെയ്തു. സഹവികാരി.റവ.ഫാ.വി.എ. മാത്യൂസ് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.കുര്യൻ ചെറിയാൻ, ബഹു.പൗലോസ് ശെമ്മാശൻ,സഭാ മാനേജിങ് കമ്മറ്റി അംഗവും യുവജന പ്രസ്ഥാനം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അജു മാത്യൂ പുന്നക്കൽ ,യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ഗിവീസ് മർക്കോസ് എന്നിവർ ആശംസ അര്‍പ്പിച്ചു. യുവജനപ്രസ്ഥാനം സെക്രട്ടറി നിഖിൽ കെ ജോയി വന്നുചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.