സർക്കാർ യാക്കോബായ ഗ്രൂപ്പിനോടൊപ്പം തന്നെ ; സുപ്രീം കോടതിയിൽ അസ്വാഭാവിക നീക്കം
ഓർത്തഡോക്സ് സഭ – യാക്കോബായ ഗ്രൂപ്പ് തർക്കത്തിൽ സുപ്രീം കോടതി അന്തിമ തീർപ്പ് കൽപ്പിച്ച പള്ളിക്കേസിൽ യാക്കോബായ പക്ഷത്തിനൊപ്പം നിൽക്കുന്ന സർക്കാർ പരസ്യ നിലപാടിലേക്ക്.യാക്കോബായ പക്ഷം വാദങ്ങൾ മുഴുവൻ ഇപ്പോൾ സർക്കാർ ചിലവിൽ സുപ്രീം കോടതിയെ തെറ്റുധരിപ്പിക്കാൻ ശ്രമം .സുപ്രീം കോടതി പരിഗണിച്ച വാദങ്ങളാണ് ഇവയെല്ലാം 2017 ലെ വിധിയിൽ തീർപ്പ് കല്പിച്ചിട്ടുണ്ട്.വിധി നടപ്പാക്കുക എന്നുള്ള ആവശ്യത്തിൽ നിന്ന് സുപ്രീം കോടതിയുടെ ശ്രദ്ധ വഴി തിരിച്ചു വിടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണിത് .വിഷയത്തിൽ ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടേതെന്ന തരത്തിൽ പുറത്ത് വന്ന സത്യവാങ്മൂലം.പുത്തൻ കുരിശിൽ നിന്നുള്ളത് കളമശ്ശേരി വഴി ‘മുദ്രകളോടെ’ ഡൽഹിക്ക് പോയതാണോ എന്നാണ് ഉയരുന്ന സംശയം.