പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ബഹുമതി
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ ലഭിച്ചു.ആധ്യാത്മിക മേഖലകളിൽ നടത്തിയ ഇടപെടലുകളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും പരിഗണിച്ചാണ് അംഗീകാരം.ഡിസംബർ 12ന് ഡൽഹിയിലെ റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.
അവാർഡ് ചടങ്ങിന് മുന്നോടിയായിട്ടുള്ള ക്രമികരണങ്ങൾ വിലയിരുത്തുവാൻ വേണ്ടി ആണ് സംഘം എത്തിയത്. ഭദ്രസന മെത്രാപ്പോലിത്ത അഭി ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി , ഭദ്രാസന സെക്രട്ടറി ഫാ സജി എബ്രഹാം, സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ ഷാജി മാത്യൂസ്, പേർസണൽ സെക്രട്ടറി ഫാ എബിൻ ചാക്കോ, കൌൺസിൽ പ്രത്യേക ക്ഷണിതാവ് ശ്രീ രാജു തോമസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.