Court OrdersOVS - Latest NewsOVS-Kerala News

സഭാക്കേസ് വിധി അന്തിമം ; യാക്കോബായ പ്രചരണം വ്യാജമെന്ന് തെളിഞ്ഞു

ആറ് പള്ളികൾക്ക് ലഭിച്ച അനുകൂല ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തു ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ നൽകിയ കോടതി അലക്ഷ്യക്കേസിനെതിരെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത് യാക്കോബായ വിഭാഗവും സർക്കാരും ചേർന്ന്. സഭ കേസ് പുന പരിശോധിക്കുമെന്നാണ് യാക്കോബായ കേന്ദ്രങ്ങൾ തെറ്റുധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് തെറ്റെന്ന് വിധിപ്പകർപ്പ് പുറത്ത് വരുമ്പോൾ തെളിഞ്ഞിരിക്കുന്നത്.കോടതികൾ അന്തിമ രൂപം കല്പിച്ച വിഷയത്തിൽ,അത് നടപ്പാക്കാനുള്ള രീതികൾ ചൂണ്ടിക്കാട്ടി നിർദ്ദേശങ്ങൾ സർക്കാർ സമർപ്പിക്കണം – വിധിപ്പകർപ്പിൽ പറയുന്നു.

രണ്ട് ഡസനോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ കോടതി അലക്ഷ്യക്കേസിൽ ഉൾപ്പെട്ടത്.അമ്പതിൽ അധികം പള്ളികളിൽ പലതിലും ഇതിലും രൂക്ഷമായ അന്തരീക്ഷത്തിൽ വിധി നടപ്പാക്കിയിരുന്നു.സർക്കാർ നിലപാട് നിലനിൽക്കുന്നതല്ലെന്ന് സങ്കീർണ്ണമായ വിധികൾ നടപ്പാക്കി കോടതികളിൽ നൽകിയ റിപ്പോർട്ട് അവശേഷിക്കെ.

SLP

 

സർക്കാർ നിലപാട് അപഹാസ്യമെന്ന് അങ്കമാലി ഭദ്രാസന സെക്രട്ടറി

മലങ്കര സഭയുടെ പള്ളികളിൽ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഉത്തരവിട്ട ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ തന്നെ സമീപിക്കുന്ന സർക്കാർ നിലപാട് അപഹാസ്യവും, ഭരണഘടന ലംഘനവും ആണ്. രാജ്യത്തിൻറെ നിയമമായ സുപ്രീംകോടതി വിധികൾ നടപ്പാക്കുവാൻ ഭാരതത്തിൻറെ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു സർക്കാരിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാതെ ക്രമസമാധാനത്തിൻ്റെ പേരിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാധിക്കുന്നില്ല എന്ന സർക്കാർ നിലപാട് സർക്കാരിൻറെ ഭരണപരാജയത്തെയും കഴിവുകേടിനെയും തുറന്നു കാണിക്കുന്നു. പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ട സർക്കാർ ഒരു വിഘടിത യാക്കോബായ വിഭാഗത്തിൻറെ കയ്യിലെ പാവയെ പോലെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നീതി നടപ്പാക്കുന്നതിനു വേണ്ടി വർഷങ്ങളോളം ക്ഷമയോടെ കാത്തിരുന്ന മലങ്കര സഭാ മക്കളോട് സർക്കാർ കൊഞ്ഞനം കുത്തി കാണിക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടാകുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലേക്ക് മലങ്കര സഭാ മക്കളെ കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത് സർക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സംവിധാനങ്ങൾ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തുന്നു -അങ്കമാലി ഭദ്രാസന സെക്രട്ടറി അഡ്വ.തോമസ് പോൾ റമ്പാന്റെ കുറിപ്പ് .

error: Thank you for visiting : www.ovsonline.in