മലങ്കര സഭാഭരണഘടനക്ക് 90 വയസ് ; നവതി ആഘോഷം കോട്ടയത്ത്
1934 ഡിസംബർ 26 ന് കോട്ടയം എം.ഡി. സെമിനാരിയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ അദ്ധ്യക്ഷതയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് ഭരണഘടന അംഗീകരിച്ചത് .മലങ്കര സഭാഭാസുരൻ പ .വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഭരണഘടനാ നിർമ്മാണ സമതിയാണ് മലങ്കര സഭാ ഭരണഘടനക്ക് രൂപം നൽകിയത്. 1958 ൽ ഉണ്ടായ സുപ്രീം കോടതി വിധിയെ തുടർന്ന് മലങ്കര സഭാഭരണഘടന സഭയിലെ ഇരു വിഭാഗവും അംഗീകരിച്ചതോടെ സഭാ സമാധാനം കൈവന്നിരുന്നു.1995, 2017 വർഷങ്ങളിൽ സഭാ ഭരണഘടന മലങ്കര സഭയ്ക്ക് മുഴുവൻ ബാധകമാണന്ന് സുപ്രീം കോടതി വിധി പ്രസ്താവത്തിലുണ്ട്.
ഭരണഘടനയുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 26 ന് എം.ഡി. സെമിനാരി അങ്കണത്തിൽ ആഘോക്ഷമായി നടത്തുമെന്ന് മലങ്കര അസോസിയേഷൻ(സഭാ) സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.