പെരുമ്പാവൂര്‍ പള്ളി: അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി റവന്യൂ വകുപ്പ്
കൊച്ചി :അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ അനധികൃതമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പ് വിലക്കേർപ്പെടുത്തി.വിഘടിത വിഭാഗക്കാർ ഇരുട്ടിന്റെ മറവിൽ പള്ളിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. വികാരി തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് ഇടവകാംഗങ്ങൾ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഇന്നലെ രാത്രി 10 മണിക്ക് രംഗത്തെത്തി.ഇടവക വികാരിയുടെയും ഭരണ സമിതിയുടേയും സമ്മതമില്ലാതെ ആരംഭിച്ച പണികൾ നിർത്തി വയ്ക്കണമെന്നായിരുന്നു ഉന്നയിച്ച ആവിശ്യം.പെരുമ്പാവൂർ പോലീസ് പള്ളിയിലെത്തി അനധികൃത നിർമ്മാണ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദ്ദേശിച്ചു മടങ്ങി .എറണാകുളം കളക്ടറേറ്റിൽ മൂവാറ്റുപുഴ ആർഡിഓ ഷാനവാസിന്‍റെ അധ്യക്ഷതയില്‍ വിളിച്ചു ചേർത്ത ചർച്ചയിൽ അനധികൃത പ്രവര്‍ത്തനം പാടില്ലെന്നും പ്രകോപനം സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ചർച്ചയിൽ സ്ഥിതി ഗതികൾ വിലയിരുത്തി തീരുമാനമെടുക്കും.
അതേസമയം വർഷങ്ങളായി തുടരുന്ന സമാന്തര ഭരണ സമിതിയുടെ സാമ്പത്തിക ക്രമേടുകളും അഴിമതിയും മൂടി വയ്ക്കാനാണ് ഇതെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു.മറു വിഭാഗക്കാർ തമ്മില്‍ രണ്ടു ചേരികളിലായി നിന്നുകൊണ്ട് ശീത സമരം റോട്ടിലേക്കും അവിടെ നിന്ന് കോടതിയിലേക്കും വലിച്ചിഴക്കപ്പെട്ടിരിന്നു.അഴിമതിയിൽ പ്രതിഷേധിച്ചു ഒരു വിഭാഗം ഫ്ലക്സ് ബോർഡ് ഉയർത്തി പള്ളി പൂമുഖത്ത് കുത്തിയിരിന്നിരിന്നു.പരിശുദ്ധ സഭയുടെ ധീര രക്തസാക്ഷി മലങ്കര വര്‍ഗ്ഗീസിന്റെ മാതൃ ദേവാലയമാണ് പെരുമ്പാവൂര്‍ പള്ളി.