OVS - Latest NewsOVS-Kerala News

സഭാ കേസ് നീട്ടാൻ അനുകൂല സാഹചര്യമൊരുക്കുന്നു

കൊച്ചി: തർക്കമുള്ള പള്ളികള്‍ ഏറ്റെടുക്കാത്തതിനെതിരായ കോടതിയലക്ഷ്യ കേസിൽ പൊലീസ് മേധാവിയടക്കമുള്ളവർ  ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. ചീഫ് സെക്രട്ടറി വിരമിച്ചെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി കോടതി കണക്കിലെടുത്തില്ല.

കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതിന് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും പാലക്കാട്, എറണാകുളം കളക്ടർമാരും, യാക്കോബായ വിഭാഗം ട്രസ്റ്റിമാരും നാളെ ഹാജരാകണമെന്ന് കോടതി രണ്ടാഴ്ച മുൻപ് ഉത്തരവിട്ടിരുന്നു. ഈ സ്വാചാര്യത്തിലായിരുന്നു ഇളവ് തേടി സർക്കാരിൻ്റെ ഹർജി.ഹാജരാകാൻ എന്താണ് അസൗകര്യം എന്നു കാണിച്ച് സത്യവാങ്ങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു. പാലക്കാട് കളക്ടർക്ക് ഓൺലൈനിൽ ഹാജരാകാൻ കോടതി അനുമതി നൽകി. പൊലിസ് മേധാവിയും എറണാകുളം കളക്ടറും ട്രസ്റ്റിമാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും നേരിട്ട് ഹാജരാകണം.നടന്നത് വിചിത്രമായ നീക്കം .ടുഡേ മൂവ് ഹർജിയുമായി ഹൈക്കോടതിയിൽ.

ഓർത്തഡോക്സ് – യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് കോടതി നിർദേശം നൽകിയെങ്കിലും ഉത്തരവ് നടപ്പായില്ല.

error: Thank you for visiting : www.ovsonline.in