യാക്കോബായ നേതൃത്വത്തിനെതിരെ മുൻ ഭാരവാഹികളുടെ ഒളിയമ്പ്
കൊച്ചി : വിഘടിത വിഭാഗമായ യാക്കോബായ പക്ഷം സമിതികൾ കൈവശം വെച്ചിരിക്കുന്ന കൊച്ചി ഗ്രൂപ്പിനെതിരെ മുൻ ഭാരവാഹികൾ അടക്കമുള്ളവരുടെ ഒളിയമ്പ്.വിൽപ്പത്രമെന്ന് തെറ്റുദ്ധരിപ്പിക്കുന്ന വിധം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വായിച്ചു കേൾപ്പിച്ചത് വ്യാജ രേഖയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ വിരൽ ചൂണ്ടുന്നത്.മൂവാറ്റുപുഴ മേഖലയുടെ മോർ അന്തീമോസ് വിൽപ്പത്രമെന്ന് അവകാശപ്പെട്ട് വായിച്ചപ്പോൾ തമ്പു ട്രസ്റ്റിയാണെന്ന് പറഞ്ഞതെന്ന് മുൻ ട്രസ്റ്റി ഷാജി ചുണ്ടയിൽ .എന്നാൽ,ആക്കാലയളവിൽ (2021ൽ)താനായിരുന്നു ട്രസ്റ്റിയെന്ന് ഷാജി വാട്ട്സാപ്പിലിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നത് .
രെജിസ്റ്റർ ചെയ്ത വിൽപ്പത്രം അജ്ഞാമായി അവശേഷിക്കെ സമിതികൾ പിടിച്ചെടുത്ത കൊച്ചി ഗ്രൂപ്പ് തന്ത്രപരമായി വൈകാര്യത മുതലെടുത്തു സ്വയം പ്രതിഷ്ഠിച്ചു രംഗത്ത് വരികയായിരുന്നുയെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. കാതോലിക്കയുടെ ചുമതല കൊച്ചി മെത്രാന് നൽകി പാത്രിയാർക്കീസ് കരീം ‘ഇണ്ടാസ്’ ഇറക്കിയത് യാക്കോബായ പക്ഷത്തിനുള്ളിൽ സംശയം കൂടുതൽ ബലപ്പെടുത്തുകയാണ് . പാത്രിയാർക്കീസ് വാനിഷിംഗ് പോയിന്റിലെത്തി,മലങ്കര സഭയിൽ സാമാന്തര ഭരണം നടത്തരുതെന്നാണ് വിധി. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ 1958,1995 വിധികൾ ശെരി വെച്ചുള്ള സുപ്രീം കോടതിയുടെ 2017 ലെ അന്തിമ വിധി നിലനിൽക്കെ ഭാരതത്തിന് പുറത്ത് എവിടെയെങ്കിലും വെച്ച് വാഴിക്കാനാണ് നീക്കമെന്ന് വിവരം.മുൻ കാലത്ത് മെത്രാൻമാരെ വാഴിച്ചും കമാണ്ടർ ഷെവലിയാർ പദവികൾ പ്രാഞ്ചികൾക്ക് വിറ്റഴിച്ചും അഴിമതിയിലൂടെയും മറ്റും കോടികൾ സമ്പാദ്യമുള്ളതിനാൽ ഇന്ത്യക്ക് പുറത്തുള്ള വാഴ്ച്ച ഇക്കൂട്ടർക്ക് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദ രേഖ അടങ്ങിയ വീഡിയോ