OVS - Latest NewsOVS-Kerala News

മരണകിടക്കയിലും അടങ്ങാത്ത പക ; യാക്കോബായ ഗ്രൂപ്പിന്റെ വെറുപ്പറിഞ്ഞു ക്നാനായ സമുദായം

ക്നാനായ സമുദായവും യാക്കോബായ ഗ്രൂപ്പിന്റെ ഒടുങ്ങാത്ത പകയ്ക്ക് പാത്രമായി .ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ ഡോ.കുര്യാക്കോസ് മാർ സെവേറിയോസ് മെത്രാപ്പോലീത്താ വിഘടിത (യാക്കോബായ) വിഭാഗം നേതാവ് തോമസ് പ്രഥമൻ ബാവായ്ക്ക് അന്ത്യമോപചാരം അർപ്പിക്കാനെത്തിയപ്പോൾ അപമാനം. ഭൗതികശരീരം ദർശിക്കുവാനും ധൂപ പ്രാർത്ഥന നടത്താനും ക്നാനായ സമുദായത്തിന്റെ അനുശോചനം അറിയിക്കുവാനും കടന്നു ചെന്ന ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്തയും സമുദായ നേതൃത്വത്തിനും മൈക്ക് തരാതെ പരസ്യമായി ആട്ടിപ്പായിച്ചു.അതിനിടെ, ദീപാവലി ആശംസകൾ നേർന്ന് ‘മാർത്തോമ്മായുടെ ചുണക്കുട്ടികൾ’ പോസ്റ്റുകൾക്ക് അസഭ്യ വർഷം ചൊരിഞ്ഞ യാക്കോബായക്കാരും വിമർശിച്ച ചില ഓർത്തഡോക്സുകാർ ഉൾപ്പെടെ ഇന്ന് ഇത്തരത്തിൽ വീഡിയോ വൈറലായതോടെ തീർത്തും പ്രതിരോധത്തിലായി.പുണ്യശ്ലോകനായ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ കാലം ചെയ്തപ്പോൾ പിറവത്ത് പായസ വിതരണം ചെയ്തും മുളന്തുരുത്തിയിൽ  ശവ മഞ്ചം ചുമന്നും പടക്കം പൊട്ടിച്ചും യാക്കോബായ ഗ്രൂപ്പ്‌ ആഹ്ലാദിച്ചിരുന്നു.അത്തരം പ്രവർത്തികൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല പരുമല പള്ളി പെരുന്നാളിടെ ഒരു മെത്രാപ്പോലീത്താ അനുശോചിക്കുകയും ചെയ്തിരുന്നു.

ക്നാനായ ഹാൻഡിലിന്റെ പ്രതികരണം

error: Thank you for visiting : www.ovsonline.in