പെരുന്നാളിന്റെ പൊരുളറിഞ്ഞ് മണ്ണിൽ വന്ന ദൈവങ്ങൾ
കുന്നംകുളം :ചരിത്ര പ്രസിദ്ധമായ അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ കാണുവാൻ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇടവക അവസരമൊരുക്കി. കുന്നംകുളം ചൊവ്വന്നൂർ ബി ആർസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 22 വിദ്യാർത്ഥികളും രക്ഷകർത്താക്കളും ബിആർസി അധ്യാപകരും അവരെ അനുഗമിച്ചുകൊണ്ട് കടന്നുവന്നു.ഇടവക വികാരി ബഹു. ഗീവർഗ്ഗീസ് വർഗ്ഗീസ്, ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ, ഭരണസമിതി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.വിദ്യാർത്ഥികൾക്ക് ഇരിക്കുന്നതിനും പെരുന്നാൾ ആസ്വദിക്കുന്നതിനും പള്ളിയുടെ വരാന്തയിൽ ചമയം ഇവന്റ്സ്ന്റെ സഹകരണത്തോടെ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
അടുപ്പുട്ടി പള്ളിയിൽ മാർ ഓസിയോ തപാസിയുടെ
ഓർമ്മപ്പെരുന്നാളിന് ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മുഖ്യകാർമ്മീകത്വം വഹിച്ചു. കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സോസൈറ്റിയാണ്, പ്രത്യേക താത്പര്യമെടുത്ത് വിദ്യാർത്ഥികളെ പള്ളിയിൽ എത്തിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിതം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് കടന്നുവന്നത്.പെരുന്നാൾ അവസാനിച്ച് ആനകൾ തൊഴുതു മടങ്ങിയതിന് ശേഷം വിദ്യാർത്ഥികളെ തിരിച്ചു യാത്രയാക്കുകയും ചെയ്തു.