വടക്കൻ മേഖല പരുമല തീർത്ഥയാത്ര പുറപ്പെട്ടു
മുളന്തുരുത്തി : ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊച്ചി, കണ്ടനാട് വെസ്റ്റ്,കണ്ടനാട് ഈസ്റ്റ്, അങ്കമാലി, കുന്നംകുളം, തൃശൂർ, മലബാർ, സുൽത്താൻ ബത്തേരി, ബാംഗ്ലൂർ ഭദ്രാസനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന 36-മത് വടക്കൻ മേഖല പരുമല കാൽനട തീർത്ഥയാത്ര പരിശുദ്ധന്റെ മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്ന് തുടക്കംകുറിച്ചു.
രാവിലെ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി.കുർബ്ബാനയെ തുടർന്ന് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ തീർത്ഥയാത്രയുടെ പ്രധാനപതാക തീർത്ഥയാത്ര ക്യാപറ്റൻ രാജൂ കൂമ്മുള്ളിലിന് നൽകി ഉൽഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജൂ ഏലിയാസ്, തീർത്ഥയാത്ര വൈസ്.പ്രസിഡന്റ് ഫാ.ജിയോ ജോർജ്ജ് മട്ടമ്മേൽ, ഫാ. തോമസ് കെ ഏല്യാസ്, ഫാ. ജോബിൻസ് ജോയി, തീർത്ഥയാത്ര ജനറൽ സെക്രട്ടറി ബേസിൽ പൗലൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 8.30ന് പുറപ്പെട്ട തീർത്ഥയാത്ര മുളന്തുരുത്തി കരവട്ട കുരിശിങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് ജോർജ്ജ് മാണി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബിനി ഷാജി, സർവ്വീസ് സഹകരബാങ്ക് പ്രസിഡന്റ് ജെറിൻ റ്റി ഏലിയാസ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് വിജയൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാബു കാലാപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ പൗരാവലി സ്വീകരണം നൽകി. ആരക്കുന്നം, പേപ്പതി, പിറവം, പെരുവ, കടുത്തുരുത്തി എന്നിവടങ്ങളിലെ സ്വീകരണത്തിനും പ്രാർത്ഥനയ്ക്കും ശേഷം രാത്രി 10 ന് കോതനെല്ലൂർ പള്ളിയിൽ എത്തി വിശ്രമിച്ചു.
നാളെ (31-10-2024) രാവിലെ 6 ന് പുറപ്പെടുന്ന യാത്ര സംഘം ഏറ്റുമാനൂർ, നട്ടാശ്ശേരി, കോട്ടയം പഴയസെമിനാരി, പള്ളം, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനും പ്രാർത്ഥനയ്ക്കും ശേഷം രാത്രി 10 ന് കുറിച്ചി സെന്റ്.മേരീസ് & സെന്റ്.ജോൺസ് പള്ളിയിൽ എത്തി വിശ്രമിക്കും. സമാപന ദിവസമായ നാളെ (01-11-2024) രാവിലെ 6 ന് വി.കുർബ്ബാനയെ തുടർന്ന് പുറപ്പെട്ട് ചങ്ങനാശ്ശേരി, വേങ്ങൽ, കട്ടപ്പുറം,വളഞ്ഞവട്ടം എന്നിവടങ്ങളിലെ സ്വീകരണത്തിനും പ്രാർത്ഥനയ്ക്കും ശേഷം വൈകീട്ട് 4 ന് പരുമല കബറിങ്കൽ എത്തി അഖണ്ഡ പ്രാർത്ഥന നടത്തും.