പരുമല പള്ളി കൊടിയേറ്റും വെറ്റിലയും ; ചരിത്രം ഇങ്ങനെ
പരുമല തിരുമേനി അവസാനമായി നടത്തിയത് ഒരു വിവാഹ കുദാശയാണ് . വിയപുരം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരുന്നു ശുശ്രൂഷ . ആ കുദാശക്കിടയിൽ വാഴ്ത്തിയ വിവാഹമോതിരം താഴെ വീണുപോയി . അതിൽ ഒരു അശുഭലക്ഷണം തോണ്ടിയെടുത്ത വിശ്വസികളോട് തിരുമേനി പറഞ്ഞു ഇപ്പോൾ നടന്ന അശുഭലക്ഷണം ഇവർക്കോ നിങ്ങൾക്കോ ദോഷമാകില്ല മറിച്ച് എനിക്കു വരാനുള്ള ദോഷത്തിനും ദുരിതത്തിന്യം മുന്നോടിയാണ്.
തിരികെ എത്തിയ തിരുമേനിയുടെ ശരീരത്ത് വസൂരി പിടിപെട്ടു തുടങ്ങി. എല്ലാ ചികിത്സയും തിരുമേനി നിഷേധിച്ചു എന്നു മാത്രമല്ല . ഇതു തന്നത് ദൈവമാണങ്കിൽ ദൈവം തന്നെ ഇത് തന്നെ എടുത്തു കൊള്ളും എന്ന് തിരുമേനി ഉറപ്പിച്ചു പറഞ്ഞു .
അവിടെ എത്തിയ ഒരു ബ്രാഹ്മണൻ തിരുമേനിയോടു പറഞ്ഞു അങ്ങേക്ക് ചികിത്സ വേണ്ടങ്കിൽ വേണ്ട എങ്കിലും അങ്ങ് കിടക്കുന്ന ഈ കിടക്കയിൽ വെറ്റില വിതറി അതിൽ കിടക്കുക. തിരുമേനി അത് അനുസരിക്കുകയും രോഗം മാറ്റുകയും ചെയ്തു.
ക്രൈസ്തവ ജീവിതം സഹനങ്ങളുടേതാണെന്നും,ആ സഹനങ്ങളിലൂടെ വിശുദ്ധ ജീവിതത്തിനുടമകളാകണമെന്നുമുള്ള ശക്തമായ ഓർമ്മപ്പെടുത്തൽ.
പരിശുദ്ധന്റെ ഓർമ്മ വാഴ് വിനായി തീരട്ടെ…..!
പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ……!