ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണം – ചാണ്ടി ഉമ്മന്‍ MLA
പരുമല – ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണമെന്ന് ചാണ്ടി ഉമ്മന്‍ MLA പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും നന്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുവാനും പ്രതികരിക്കുവാനും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജസ്റ്റിസ് ജെ.ബി.കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, റീജിയണല്‍ സെക്രട്ടറി അബി ഏബ്രഹാം കോശി, മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. അജി കെ.തോമസ്, മുന്‍ കേന്ദ്ര ട്രഷറാര്‍ ജോജി പി. തോമസ്, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം റോബിന്‍ ജോ വര്‍ഗീസ്, ഫാ. ജയിന്‍ സി. മാത്യു, ഫാ. അജി ഗീവര്‍ഗീസ്, ഡോ.കുര്യാക്കോസ് വി. കൊച്ചേരില്‍, അബു വീരപ്പള്ളില്‍, എബിന്‍ വള്ളികുന്നം, മനു തമ്പാന്‍, ബിബിന്‍ ബാബു, ലിജോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സഖറിയാ മാര്‍ അന്തോണിയോസ്,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.