മാർ അന്തോണിയോസ് പിതാവിന്റെ നാല്പതാം ഓർമ്മദിനം ആചരിച്ചു
കൊല്ലം/ ശാസ്താംകോട്ട: പുണ്യശ്ലോഹനായ സഖറിയാ മാർ അന്തോണിയോസ് പിതാവിന്റെ നാല്പതാം ഓർമ്മ ദിനം 2023 സെപ്റ്റംബർ 28 വ്യാഴാഴ്ച പിതാവ് കബറടങ്ങിയിരിക്കുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ വച്ച് കൊല്ലം മെത്രാസനത്തിന്റെയും, ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിന്റെയും ചുമതലയിൽ നടത്തി.
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശുദ്ധ കുർബാനയ്ക്ക് പ്രധാന കാർമികത്വം വഹിച്ചു. സഭയിലെമെത്രാപ്പോലീത്താമാരായ,ഡോ.യാക്കോബ് മാർ ഐറേനിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ജോസഫ് മാർ ദീവന്നാസ്യോസ്, ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോമാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യക്കോബ് മാർ ഏലിയാസ്, ഡോ. സക്കറിയാസ് മാർ അപ്രേം, ഗീവർഗീസ് മാർ പക്കോമിയോസ്, നിരവധി കോർഎപ്പിസ്കോപ്പമാരും, റമ്പാൻമാരും, വൈദികരും സഹകാർമികത്വം വഹിച്ചു. വിവിധ കോൺവെന്റുകളിലെ സിസ്റ്റേഴ്സും, വിവിധ ഭദ്രാസനങ്ങളിലെ ഇടവകകളിൽ നിന്നും കടന്നുവന്ന ആയിരത്തിലധികം വിശ്വാസികളും ശുശ്രൂഷയിൽ പങ്കെടുത്തു.