35-ാമത് വടക്കൻമേഖല പരുമല തീർത്ഥയാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു
2023 ഒക്ടോബർ 30 ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നിന്നും ആരംഭിച്ച് നവംബർ ഒന്നിന് പരുമല പള്ളിയിൽ സമാപിക്കുന്ന മൂന്ന് ദിവസത്തെ കാൽനട തീർത്ഥയാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടക്കൻ മേഖലയിലെ കൊച്ചി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, തൃശ്ശൂർ, കുന്നംകുളം, മലബാർ, സുൽത്താൻബത്തേരി, ബാംഗ്ലൂർ ഭദ്രാസനങ്ങളിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിലാണ് 35-ാമത് കാൽനട തീർത്ഥയാത്ര 2023 ഒക്ടോബർ 30ന് രാവിലെ 8 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്ന് ആരംഭിച്ച് നവംബർ ഒന്നിന് വൈകിട്ട് പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പരുമല പള്ളിയിൽ എത്തിച്ചേരത്തക്കവിധം നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ പരുമല തീർത്ഥയാത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇതിനു വേണ്ടിയുള്ള കമ്മിറ്റിയുടെ അടുത്ത യോഗം മുളന്തുരുത്തി ഓർത്തഡോക്സ് സെന്ററിൽ വെച്ച് ഒക്ടോബർ 1-ാം തീയതി ഉച്ചകഴിഞ്ഞ് 2.30 മണിയ്ക്ക് കൂടുന്നതാണ്.