പെരമ്പുർ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ആദ്യാത്മികസംഘടനകളുടെ വാർഷികം നടത്തപെട്ടു.
മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിൽ ഉള്ള പെരമ്പുർ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ 2023 -ലെ വാർഷിക ആഘോഷങ്ങൾ ഫെബ്രുവരി 11 ശനിയാഴ്ച്ച പള്ളി പാരിഷ് ഹാളിൽ വെച്ചു നടത്തപ്പെട്ടു. ഇടവക വികാരി ഫാ. അജീഷ് വി അലക്സ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ ഫുഡ് ലബോറട്ടറി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ഡോ. സാനു ജോസഫ് മുഖ്യ അതിഥി ആയിരുന്നു.
6.15-ന് പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ആഘോഷപരുപാടിയിൽ കൺവീനർ ശ്രീ പി സന്തോഷ് സ്വാഗത പ്രസംഗം നടത്തി. ആദ്യക്ഷപ്രസംഗത്തിനു ശേഷം ഡോ. സാനു ജോസഫ് വിളക്ക് തെളിച്ച് പരുപാടി ഉത്ഘാടനം നിർവഹിക്കുകയും മുഖ്യ സന്ദേശത്തിൽ മനുഷ്യന്റെ പ്രത്യേകാൽ യുവജനതയുടെ വലിയ ദൗത്യത്തിൽ ഒന്നാണ് പ്രകൃതിയോടു ഇടകലർന്ന ഭക്ഷണ സംസ്കാരം വളർത്തണമെന്നതു. നല്ല ഫലം തരുന്നവ ഏതെന്നു തിരിച്ചറിവ് ഉള്ളവരായി ചീത്ത ഫലത്തെ വർജിക്കുന്നവരാകുവാനും അതിനുള്ള ഉദ്ബോധനം സമൂഹത്തിൽ നൽകുവാൻ ആത്‍മീയ പ്രസ്‌ഥാനങ്ങൾ മുന്നിട്ടു വരണെമെന്ന ആഹ്വാനം നൽകി.
സൺഡേ സ്കൂൾ കുട്ടികൾ, യുവജന പ്രസ്ഥാനം, മാർത്ഥമറിയം സമാജം, സീനിയർ സിറ്റിസൺ ഫോറം, കോയർ സംഗം എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വന്ദ്യ ജോഷുവ ജേക്കബ് അച്ഛൻ ആശംസ പ്രസംഗം നടത്തി. തുടർന്ന് സൺഡേ സ്കൂൾ കുഞ്ഞുങ്ങൾക്കുള്ള സമ്മാനധാനം നിർവഹിച്ചു. വാർഷിക ആഘോഷ ജോയിൻ കൺവീനെർ ശ്രീ മാത്യു വർഗീസ് യോഗത്തിന് നന്ദി അറിയിക്കുകയും, കാതോലിക്ക മംഗള ഗാനത്തോടെ ആഘോഷം അവസാനിക്കുകയും ചെയ്തു.