മലങ്കര സഭയുടെ പള്ളികൾ സംഘർഷ ഭൂമി ആക്കുവാനുള്ള വിഘടിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അപലപനീയം : OCYM കേന്ദ്ര കമ്മിറ്റി
കോട്ടയം : മലങ്കര സഭയുടേത് മാത്രമാണെന്ന് ഇന്ത്യയുടെ നീതി ന്യായകോടതികൾ തീർപ്പ് കല്പിച്ചിട്ടുള്ള ആരാധനാലയങ്ങളിൽ അതിക്രമിച്ചു കയറി സംഘർഷം സൃഷ്ടിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും, അനീദാ ഞായറാഴ്ച മുളന്തുരുത്തി മാർത്തോമാൻ ഓർത്തഡോക്സ് കത്തീഡ്രലിൽ അതിക്രമിച്ചു കയറി വൈദികരെ ഉൾപ്പെടെയുള്ള വിശ്വാസികളെ മർദ്ദിച്ച സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്നും, അക്രമികക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ക്രൈസ്തവ യുവജന പ്രസ്ഥാനം അടിയന്തിര കേന്ദ്ര കമ്മിറ്റി.
മുളന്തുരുത്തി പള്ളിയിൽ യാക്കോബായ വിഭാഗം ചെയ്യുന്നത് അങ്ങേയറ്റം അപലപനീയം ആണ്. ഭാരതനാടിന്റെ പരമോന്നത നീതിപീഠം നൽകുന്ന ഉത്തരവുകളെ ലംഘിച്ചു കൊണ്ട് പരിശുദ്ധ സഭയുടെ ദേവാലയങ്ങളിൽ അക്രമം കാണിക്കുവാൻ ചിലർ ശ്രമിക്കുകയാണ്. വിശ്വാസികൾ മാതൃസഭയിലേക്ക് മടങ്ങുന്നത് കണ്ടു വിക്ഷമിക്കുന്ന യാക്കോബായ നേതൃത്വത്തിന്റെ പേടിയാണ് ഈ അക്രമങ്ങളിലൂടെ വെളിവാകുന്നത്. അതിന് സർക്കാരിന്റെയും പോലീസിന്റെയും ഒരു കാരണവശാലും വഴിപെട്ട് കൊടുക്കരുതെന്ന് കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ട്രഷറർ പേൾ കണ്ണേത്ത്, മുൻ ട്രഷറാർ ജോജി പി. തോമസ്, ഷെയ്സ് എ. ജെ എന്നിവർ പ്രസംഗിച്ചു.
വരും ദിവസങ്ങളിൽ പരിശുദ്ധ സഭയുടെ നിർദേശം അനുസരിച്ചു പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ കേന്ദ്ര സമിതി തീരുമാനിച്ചു.