OVS - Latest NewsOVS-Kerala News

തിന്മയ്ക്കെതിരെ പോരാടണം: പരിശുദ്ധ കാതോലിക്കാ ബാവാ

പത്തനംതിട്ട:- ക്രിസ്തുവിന്റെ അനുയായികളായ നാം സമൂഹത്തിലെ തിന്മയ്ക്കെതിരെ പോരാടണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ ഇടവകയിൽ പാഴ്സനേജിന്റെ ശിലാസ്ഥാപനകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ചടങ്ങുകൾക്കു കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ഇലവുക്കാട്ട് ഗീവർഗീസ് റമ്പാൻ, നഥാനിയൽ റമ്പാൻ, ഫാ. കുര്യൻ ജോസഫ്, ഫാ. യൂഹാനോൻ ജോൺ, വികാരി ഫാ. തോമസ് ജോർജ് എന്നിവർ പങ്കെടുത്തു.

More Photos @
Kozhuvallor Parsonage Foundation Stone Laying Cermony & Dukhrono of St.George

error: Thank you for visiting : www.ovsonline.in