കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷം കോലഞ്ചേരിയില്‍
കൊച്ചി : മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഫെബ്രുവരി 11ന് (ഞായര്‍) വൈകീട്ട് 3 മണിക്ക് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം നിര്‍വഹിക്കും.കണ്ടനാട് വെസ്റ്റ് ഭദ്രാസന അധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അലക്സാണ്ടര്‍ ജോര്‍ജ് (സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ്‌ഓഫീസ് കോട്ടയം ഡിവിഷന്‍) പ്രഭാഷണം നടത്തും.
പരിശുദ്ധ കാതോലിക്ക ബാവയെയും തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്,ചെന്നൈ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ദിയസ്കൊറോസ്,കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ തെവോദോറോസ്,ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് എന്നീ മെത്രാപ്പോലീത്തമാരെയും 3.30 ന് കോലഞ്ചേരി ടൌണില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് ആനയിക്കും.
നിര്‍ധനരായ നേത്രരോഗികള്‍ക്കായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഐ ക്ലിനിക്കിന്റെ ഉദ്ഘാടനവും നടക്കും. കുന്നംകുളം സെന്റ് മത്യാസ് ഓര്‍ത്തഡോക്സ് ഇടവക അംഗം കൂടിയായ സിനി ആര്‍ട്ടിസ്റ്റ് ടോഷ് ക്രിസ്റ്റിയെ ചടങ്ങില്‍ ആദരിക്കും.ഭദ്രാസന സെക്രട്ടറി ഫാ.സിം എം കുര്യാക്കോസ്, വികാരി ജേക്കബ് കുര്യന്‍ പ്രസംഗിക്കും.
മലങ്കര സഭയ്ക്ക് പൂര്‍ണ്ണമായി ലഭിച്ച മുളക്കുളം മാര്‍ യുഹാനോന്‍ ഈഹിദോയോ ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് ദീപശിഖാപ്രയാണം നെചൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന കൊടിഘോഷയാത്രയോടൊപ്പം സംഗമിച്ചു 5 മണിക്ക് സമ്മേളന നഗരിയിലേക്ക് പുറപ്പെടും.6 ന് കൊടിയുയര്‍ത്തലോടെ പരിപാടികള്‍ക്ക് തുടക്കമാകും.