OVS - Latest NewsOVS-Kerala News

ശുശ്രൂഷകർ ദൈവസാന്നിധ്യ ബോധം സൂക്ഷിക്കുന്നവരാകണം- ബാവാ

പരുമല:- മദ്ബഹാ ശുശ്രൂഷകർ ദൈവസാന്നിധ്യ ബോധം എപ്പോഴും സൂക്ഷിക്കുന്നവരായിരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൌലോസ് ദ്വിതീയൻ  കാതോലിക്ക ബാവാ ഉദ്ബോധിപ്പിച്ചു. ദൈവം തങ്ങളെ കാണണമെന്നും അതുവഴി തങ്ങളുടെ മുഖപ്രകാശം ലഭിക്കേണ്ടതിനുമായിരിക്കണം മദ്ബഹായിൽ  പ്രവേശിക്കേണ്ടത്. അതിനായി ഒരുക്കത്തോടും കൃത്യനിഷ്ഠയോടുംകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. അഖില മലങ്കര ഓർത്തഡോൿസ്‌ ശുശ്രൂഷക സംഘത്തിന്റെ (AMOSS) ത്രിദിന ക്യാമ്പ് പരുമല സെമിനാരിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ  തിമോത്തിയോസ് മെത്രാപ്പോലീത്ത  അധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, ഡോ.റോയി എം. മുത്തൂറ്റ്, പ്രൊഫ.ബാബു വർഗ്ഗീസ്, സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഫാ.തോമസ് വർഗ്ഗീസ് കാവുങ്കൽ, ഫാ.മാത്യൂസ് ജോൺ  മനയിൽ  എന്നിവർ പ്രസംഗിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

error: Thank you for visiting : www.ovsonline.in