ചന്ദനപ്പള്ളി പള്ളി പെരുന്നാൾ കൊടിയേറി
ചന്ദനപ്പള്ളി :- തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി. ഇന്നലെ രാവിലെ പള്ളിയങ്കണത്തിലെ സ്വർണക്കൊടിമരത്തിൽ വികാരി ഫാ. ബിജു തോമസ് പറന്തലിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. സിൽവാനോസ് റമ്പാൻ, ഫാ. ഷൈജു ചെറിയാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. രാവിലെ കുർബാനയോടെയാണ് പെരുന്നാളിനു തുടക്കമായത്.
തുടർന്ന് ഇടവകയിലെ വിവിധ കുരിശടികളിലും ഭവനങ്ങളിലും കൊടിയേറ്റ് നടന്നു. വൈകിട്ട് കൈപ്പട്ടൂർ കരയിൽ നിന്ന് ആരംഭിച്ച കൊടിമരഘോഷയാത്ര കൽക്കുരിശിങ്കൽ എത്തിച്ചേർന്നു. തുടർന്ന് കൽക്കുരിശിങ്കലെ കൊടിമരത്തിലും കൊടിയേറ്റി. മേയ് ഏഴിനും എട്ടിനുമാണ് പ്രധാന പെരുന്നാൾ.