OVS - Latest NewsOVS-Pravasi News

മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്കു ബ്രിസ്‌ബേനിൽ ഒരു ദേവാലയം കൂടി.

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ, ബ്രിസ്‌ബേനിലെ രണ്ടാമത്തെ ദേവാലയമായ സെന്റ്‌. പീറ്റേഴ്‌സ് & സെന്റ്‌. പോൾസ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ പ്രഥമ ബലിയർപ്പണം റവ. ഫാ. സിനു ജേക്കബ് (വികാരി സെന്റ്‌. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച്‌, അഡ്ലൈഡ്) നിർവ്വഹിച്ചു. 10.09.2021 വെള്ളിയാഴ്ച്ച സന്ധ്യാ നമസ്ക്കാരവും 11.09.2021 ശനിയാഴ്ച്ച രാവിലെ വി. കുർബ്ബാനയും ഇൻഡോറൂപ്പിള്ളി (Indooroopilly) ഹോളി ഫാമിലി കാത്തലിക് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിനു റവ. ഫാ. സിനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി കാത്തലിക് പള്ളി വികാരി റെവ. ഫാ. മൈക്കിൾ ഗ്രേസ് മുഖ്യാഥിതി ആയിരുന്നു. യോഗത്തിനു സ്വാഗതം ഇടവക കൺവീനർ ജിലോ ജോസ് നിർവ്വഹിച്ചു. ഇടവക അംഗത്വ ഫോമിന്റെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട സിനു അച്ചൻ ശ്രീമതി. മോളി സൈമണ് നൽകികൊണ്ട് നിർവ്വഹിച്ചു. ഇടവക രൂപീകരണത്തിനായി നാളിതുവരെ നടന്ന പ്രവർത്തങ്ങളുടെ ഒരു രത്ന ചുരുക്കവും, ഇടവയ്ക്കു വേണ്ടി ഇടവക മെത്രാപ്പോലീത്താ അഭി. ഡോ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമനസ്സും, ഇടവക വികാരി റവ. ഫാ. വറുഗീസ് തോമസ് (സജി അച്ചൻ) എന്നിവർ നൽകി കൊണ്ടിരിക്കുന്ന ആത്മീയ നേതൃത്വത്തിന് പ്രത്യേകമായ നന്ദി ഇടവകയ്ക്കുവേണ്ടി ശ്രീ. തോമസ് ജോൺ (ജോമോൻ) രേഖപ്പെടുത്തി.

നവ ഇടവയ്ക്കുള്ള ആശംസകൾ ബ്രിസ്‌ബേൻ സെന്റ്‌ ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ വികാരി റവ. ഫാ. ജാക്സ് ജേക്കബ് അറിയിച്ചു. ബ്രിസ്‌ബേൻ സെന്റ്‌ ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ സെക്രട്ടറി ശ്രീ: അജോ ജോൺ, ഏതാനും അഭ്യുദയ കാംഷികളായ വിശ്വാസികളും വി: കുർബാനയ്ക്കും പൊതുസമ്മേളനത്തിനും പങ്കുകൊണ്ടു. നിലവിലെ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഏകദേശം നൂറ്റി അൻപതോളം വിശ്വാസികൾ പങ്കെടുത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in