വെല്ലൂർ സെൻറ്. ലൂക്ക് ഇടവകയിൽ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും, ഓർമ്മപ്പെരുന്നാളും.
വെല്ലൂർ: വി. ലൂക്കോസ് ഏവൻഗേലിയോസ്ഥായുടെ നാമത്തിൽ സ്ഥാപിതമായ വെല്ലൂർ സെൻറ്. ലൂക്ക് ഓർത്തഡോക്സ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും, വി ലൂക്കോസ് ഏവൻഗേലിയോസ്ഥായുടെ ഓർമ്മപ്പെരുന്നാളും 2019 ഒക്ടോബർ 19, 20 തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും ഇടവക മെത്രാപോലിത്ത അഭി. ഡോ യൂഹാനോൻ മാർ ദീയസ്കോറോസ്, കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിമാരുടെ സഹകാർമികത്വത്തിലും നടത്തപ്പെടുന്നു. പെരുന്നാളിന് മുന്നോടിയായിട്ടുള്ള കൊടിയേറ്റ് 13.10.2019 ഞായറാഴ്ച വി. കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. അജീഷ് വി അലക്സ് നിർവഹിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 19 -ആം തീയതി പകൽ 2 മണിക്ക് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ കൂദാശാ കർമ്മം നടക്കുന്നതാണ്, തുടർന്ന് 4 :30 -നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിനേയും അഭിവന്ദ്യ പിതാക്കന്മാരേയും ദേവാലയാങ്കണത്തിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു. ഇടവക മെത്രാപ്പോലീത്താ അഭി. മാർ ദീയസ്കോറോസ് തിരുമനസ്സിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പരി. കാതോലിക്കാ ബാവാ ഉത്‌ഘാടനം ചെയ്യും. അഭി. മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. പ്രസ്തുത സമ്മേളനത്തിൽ വെല്ലൂർ C.M.C ഹോസ്പിറ്റൽ ഡയറക്ടർ Dr. J V Peter, മെഡിക്കൽ സൂപ്രണ്ട് Dr. Prasad Mathews, ഭദ്രാസന സെക്രെട്ടറി Rev. Fr. Gigi Mathew, ഇടവകയുടെ മുൻവികാരിമാർ, സഹോദരീ സഭകളിലെ വൈദീകർ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. തുടർന്ന് സന്ധ്യാനമസ്കാരവും, പെരുന്നാൾ പ്രദിക്ഷണവും, ശ്ലൈഹീകവാഴ്‌വും ഉണ്ടായിരിക്കുന്നതാണ്. 20 -ആം തീയതി രാവിലെ പ. കാതോലിക്കാ ബാവാ തിരുമനസ്സിൻ്റെ പ്രധാന കാർമ്മികത്വത്തിലും അഭി. പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വി. മൂന്നിന്മേൽ കുർബാനയും, പെരുന്നാൾ പ്രദിക്ഷണം, ശ്ലൈഹീക വാഴ്വ് എന്നിവയും, തുടർന്ന് നേർച്ച വിളമ്പും ആദ്യഫലപ്പെരുന്നാൾ എന്നിവയോടു കൂടി ശുശ്രൂഷകൾ അവസാനിക്കുന്നതാണ്.