മനുഷ്യൻ്റെ അധീശത്വം ആവാസവ്യവസ്ഥക്ക് ഭീഷണി: ഗണേഷ്കുമാർ
പത്തനാപുരം: അധീശത്വ ഭാവത്തോടെ പ്രകൃതിയിൽ മനുഷ്യൻ വർത്തിച്ചതാണ് ആവാസവ്യവസ്ഥയ്ക്ക് ശോഷണം ഉണ്ടാകുവാൻ കാരണം എന്ന് പത്തനാപുരം എം എൽ എ ഗണേഷ്കുമാർ പ്രസ്താവിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരങ്ങളും മൃഗങ്ങളും മാത്രമല്ല സൂക്ഷ്മാണുക്കളും മണ്ണും എല്ലാം ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന തിരിച്ചറിവും ന്യായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. ഡോ യാക്കൂബ് മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും ഡോ ജോസഫ് മാർ ദീവന്നാസിയോസ് വിഷയാവതരണംവും നിർവഹിച്ചു. സെക്രട്ടറി ഫാ ബെഞ്ചമിൻ മാത്തൻ, ഫാ കെവി പോൾ, ഫാ കോശി ജോൺ കലയപുരം, സ്ലീബാ വർഗീസ് എന്നിവർ പ്രസംഗിച്ചു.