കോവിട് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് 12 ലക്ഷം രൂപ നൽകി
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനം NIMHANS’ൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിട് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് 12 ലക്ഷം രൂപ നൽകി മാതൃകയായി.
ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനി , ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ചൻ, കൗണ്സില് അംഗങ്ങളായ മാത്യു ജേക്കബും സകരിയ മാത്യുവും ചേർന്നു തുകയുടെ ചെക് NIMHANS ഡയറക്ടർ ഡോ. സതീഷ് ചന്ദ്രെ ഗിർമാജിക്ക് കൈമാറി.
കോവിഡു ബാധിച്ച് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ബാംഗ്ലൂർ ഭദ്രാസനം നടത്തി വരുന്ന അനവധി കാര്യപരിപാടികളുടെ ഭാഗമായിട്ടു ആണ് ഈ തുക കൈമാറിയത്. “കോവിട് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി നീട്ടിയ ഈ സഹായ ഹസ്ത്തം ഇന്ന് മിക്കപ്പോഴും ആരുടെയും ശ്രദ്ധേയിൽ പെടാതെ പോകുന്ന ഒരു പശ്ചാത്തലത്തിൽ വളരെയേറെ വിലമധിച്ചതാണെന്നു” ഡോ. സതീഷ് ഗിർമാജി ഓർമിപ്പിച്ചു. NIMHANS നഴ്സസ് വെൽഫെർ അസോസിയേഷൻ അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഡോ. മോഹൻ ഐസാക്കും ശ്രീമതി. റാണി ജേക്കബും സന്നിഹിതരായിരുന്നു.