“ജ്യോതിസ് ആശ്രമം” മാസ്കുകൾ നിർമിച്ച് നൽകി
രാജസ്ഥാൻ :-മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിൻ കീഴിൽ രാജസ്ഥാനിലെ “ജ്യോതിസ് ആശ്രമം” ,സിറോഹി ജില്ലയിലെ പോലീസ് സേനക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ച് നൽകി മാതൃകയായി. ജില്ലാ പോലീസിന് വേണ്ടി പ്രവീൺ കുമാർ IPS, ആശ്രമാധിപൻ കൂടിയായ വന്ദ്യ ഫീലിപ്പോസ് റമ്പാച്ചനിൽ നിന്നും മാസ്കുകൾ ഏറ്റുവാങ്ങി.ഫാ.തോമസ് മാത്യു സന്നിഹിതനായിരുന്നു. ആശ്രമം അധികൃതരോടുള്ള നന്ദി പ്രവീൺ കുമാർ അറിയിച്ചു.
പരി. പുലിക്കോട്ടിൽ ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സിനാൽ സ്ഥാപിക്കപ്പെട്ട മലങ്കരയിലെ പ്രഥമ ആശ്രമം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആശ്രമത്തിനടുത്ത ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് വന്ദ്യ.ഫീലിപ്പോസ് റമ്പാൻ കൂടുതൽ ശ്രദ്ധ നൽകി വരുന്നത്.കോവിഡ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തിൽ റമ്പാച്ചന്റെ മനസ്സിൽ ഉണ്ടായ ആശയമാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിട്ടുള്ളത്. പത്തനംതിട്ടയിലെ കുമ്പഴ വലിയ പള്ളി ഇടവകാംഗം കൂടിയാണ് വന്ദ്യ. ഫീലിപ്പോസ് റമ്പാൻ. ഒരു റിട്രീറ്റ് സെന്ററായും ജ്യോതിസ് ആശ്രമം പ്രവർത്തിച്ചു വരുന്നു.