OVS - Latest NewsOVS-Kerala News

കടമറ്റം പള്ളിയിൽ പുതിയ മാനേജിംങ് കമ്മിറ്റി ചുമതലയേറ്റു

കോലഞ്ചേരി : പരിശുദ്ധ സഭയുടെ ചരിത്ര പ്രസിദ്ധവും അതിപുരതനവുമായ കടമറ്റം സെൻറ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2016 – 17 വർഷത്തേയ്ക്കുള്ള മാനേജിംങ് കമ്മിറ്റിയെ പൊതു യോഗം തിരെഞ്ഞെടുത്തു.ശ്രീ പി.വി പൗലോസ് പഴംപിള്ളിൽ, ശ്രീ സി.കെ ജോർജ്ജ് ചങ്ങിച്ചേരിൽ എന്നിവർ കൈക്കാരന്മാരായും ശ്രീ എൽദോ ജേക്കബ് ചിരക്കരമറ്റത്തിൽ സെക്രട്ടറിയായും . ശ്രീ അജോ ജോർജ്ജ് മങ്ങാട്ടുമോളേൽ(കണ്ടനാട് വെസ്റ്റ്  ഭദ്രാസന യുവജന പ്രസ്ഥാനം കമ്മിറ്റി അംഗം – കോലഞ്ചേരി മേഖല), ശ്രീ ബാബു പെരുമാലിൽ, ശ്രീ ബിജു ഐനിയേടത്ത്, ശ്രീ പി.കെ ബിനു പഴംപിള്ളിൽ, ശ്രീ ജോർജ്ജ് ജോൺ തൊണ്ടൂർ, ശ്രീ എം.വി ജോസഫ് മുഴക്കട, ശ്രീ ജോയി ജോസഫ് ഇലഞ്ഞിക്കുഴിയിൽ, ശ്രീ വി.എ ജോയി വായ്ക്കര, ശ്രീ സി.കെ പൗലോസ് ചിറക്കരമറ്റത്തിൽ, ശ്രീ കെ.പി ഷാജൻ കൂറ്റപ്പാൽ, ശ്രീ സണ്ണി ജോസഫ് അറക്കകുടിയിൽ, ശ്രീ എൻ.കെ സണ്ണി നാഞ്ചിറ എന്നിവർ മാനേജിംങ് കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.വികാരി ഫാ.സി.എം കുര്യാക്കോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി) പൊതു യോഗത്തിൽ അധ്യക്ഷനായിരിന്നു.സഹ വികാരി ഫാ.സഖറിയ ജോൺ പ്രസംഗിച്ചു.
കടമറ്റം പള്ളി : ഐതീഹ്യങ്ങളുടെ കലവറ

error: Thank you for visiting : www.ovsonline.in