സുറിയാനി ക്രിസ്ത്യാനികൾക്കുള്ള EWS സംവരണം
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും ഡിഗ്രി, പിജി അഡ്മിഷനുകൾക്ക് 10% EWS അഥവാ സാമ്പത്തിക സംവരണം ലഭ്യമാണ്. സർക്കാർ കോളേജുകളിലും ന്യൂനപക്ഷ പദവി ഇല്ലാത്ത എല്ലാ കോളേജുകളിലും ഇതു ലഭിക്കും.
പ്ലസ് വൺ, നഴ്സിംഗ്, മറ്റ് പാരാ മെഡിക്ക കോഴ്സുകൾ എന്നിവയ്ക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നവർക്ക് സർക്കാർ അനുവദിക്കുകയാണെങ്കിൽ ഇതു ലഭിക്കും.
എന്താണ് EWS
ഇതുവരെ സാമുദായിക സംവരണം ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന 10% സംവരണമാണ് സാമ്പത്തിക സംവരണം. EWS റിസർവഷൻ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിൽ ഈ വർഷത്തെ കോളേജ് അഡ്മിഷനിൽ ഇത് ബാധകമാക്കിയിട്ടുണ്ട്. OBC സംവരണം ബാധകമായ എന്നാൽ ന്യുനപക്ഷപദവി ഇല്ലാത്തതുമായ കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ ഈ സംവരണം പ്രയോജനപ്പെടുത്താം. അർഹരായവർ ഓൺലൈൻ അപേക്ഷയിൽ EWS ക്യാറ്റഗറി എന്ന് രേഖപ്പെടുത്തുക. സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന EWS സർട്ടിഫിക്കറ്റ് വാങ്ങി നിങ്ങളുടെ സർട്ടിഫിക്കറ്റുകൾക്കൊപ്പം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
എന്താണ് EWS Certificate?
കേന്ദ്ര ഗവണ്മെന്റ് ജനറൽ വിഭാഗത്തിൽ പെടുന്ന മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 10% സംവരണം ഏർപ്പെടുത്തിയല്ലോ. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനായി ഗവണ്മെന്റ് അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതിനായി പുറപ്പെടുവിച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് EWS സർട്ടിഫിക്കറ്റ്.
ഇത് വരുമാന സർട്ടിഫിക്കറ്റിനോട് സാമാനം ആണെങ്കിലും ഒരു അപേക്ഷകന്റെ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള വരുമാനവും ആസ്തിയും നിലവിലെ സാമ്പത്തിക സ്ഥിതിയും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണ് ഇത്.
ആർക്കാണ് EWS സർട്ടിഫിക്കറ്റിനു അർഹതയുള്ളത്?
- ജനറൽ കാറ്റഗറി യിൽ പെടുന്ന മുന്നോക്ക സമുദായങ്ങളിലെ ആളുകൾക്ക്.
- 5 ഏക്കർ ഇൽ താഴെ കൃഷിഭൂമി ഉള്ളവർക്ക്
- കുടുംബത്തിലെ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം.
- വീടിന്റെ വിസ്തീർണ്ണം 1000 sqr.ft ഇൽ താഴെ ആയിരിക്കണം.
- വീടിരിക്കുന്ന സ്ഥലം 100 square yard ( 900 sqr.ft or 2 cent) ആയിരിക്കണം മുൻസിപ്പാലിറ്റികളിൽ.
- മുൻസിപ്പാലിറ്റി അല്ലാത്ത സ്ഥലങ്ങളിൽ ( പഞ്ചായത്ത് ) വീടിരിക്കുന്ന സ്ഥലം 200 square yard (1800 sqr.ft or 4 cent) ആയിരിക്കണം
ആരാണ് EWS സർട്ടിഫിക്കറ്റ് നൽകുന്നത്?
താഴെ പറയുന്ന ഓഫീസർ മാരിൽ ആരുടെ കയ്യിൽ നിന്നും EWS സർട്ടിഫിക്കറ്റ് കിട്ടും.
- District magistrate/ additional district magistrate collector/ deputy commissioner/ additional deputy commissioner/ first class stipendiary magistrate/ Taluk magistrate/ Executive magistrate/ assistant commissioner.
- chief presidency magistrate/presidency magistrate
- Revenue officer not below the rank of Thahasildar
- Sub divisional officer.
എന്തൊക്കെ രേഖകൾ ആണ് നൽകേണ്ടത് സർട്ടിഫിക്കറ്റ് ലഭിക്കാൻ?
- ആധാർ കാർഡ് ( നിർബന്ധം )
- വരുമാന സർട്ടിഫിക്കറ്റ് (നിർബന്ധം )
- pan കാർഡ് ( നിർബന്ധം )
- BPL റേഷൻ കാർഡ്
- ബാങ്ക് സ്റ്റേറ്റ്മെന്റ്
- സെൽഫ് ഡിക്ലറേഷൻ
- പാസ്പോർട്ട് സൈസ് ഫോട്ടോ
എങ്ങനെ എവിടെ അപേക്ഷ സമർപ്പിക്കണം?
അപേക്ഷ സമർപ്പിക്കേ ണ്ടത് മുകളിൽ പറഞ്ഞ ഓഫീസർ മാരിൽ ആർക്കെങ്കിലും ആണ്. നമുക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി എളുപ്പത്തിൽ മേല്പറഞ്ഞ രേഖകളും പൂരിപ്പിച്ച EWS സർട്ടിഫിക്കറ്റ് ഫോമും സഹിതം തഹസിൽധാർ ക്ക് സമർപ്പിക്കാവുന്നതാണ്.
എന്താണ് ഇതിന്‍റെ ഗുണങ്ങൾ?
ഗവണ്മെന്റ് നടത്തുന്ന PSc, UPSc, SSC, UGC Net Gate, Entrance Exams എന്നിങ്ങനെ സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിനും 10% സംവരണം ലഭിക്കാൻ EWS സർട്ടിഫിക്കറ്റ് സഹായിക്കും. EWS സർട്ടിഫിക്കറ്റ് ഉള്ളവർക്കേ 10% സംവരണം ലഭിക്കുകയുള്ളു.
കുടുംബം എന്നതിന്റെ നിർവചനം
ഒരു വിദ്യാർത്ഥി EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോൾ ആ കുട്ടിയുടെ കുടുംബത്തിലെ വാർഷിക വരുമാനവും ഭൂസ്വത്തുമാണ് കണക്കിലെടുക്കുന്നത്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം താഴെ കൊടുത്തിരിക്കുന്നവർ മാത്രമാണ് കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നത്.
- സർട്ടിഫിക്കറ്റ് ആവശ്യമുള്ള ആൾ (വിദ്യാർത്ഥി )
- വിദ്യാർത്ഥിയുടെ മാതാവ്, പിതാവ്, വിവാഹം കഴിഞ്ഞതെങ്കിൽ ജീവിത പങ്കാളി.
- സർട്ടിഫിക്കേറ്റ് ആവശ്യമുള്ള ആളിന്റെ 18 വയസിൽ താഴെയുള്ള (below 18 years) സഹോദരങ്ങൾ, 18 വയസ്സിൽ താഴെയുള്ള മക്കൾ ഉണ്ടെങ്കിൽ അവർ.
ശ്രദ്ധിക്കുക
വിദ്യാർത്ഥിയുടെ വല്യപ്പൻ, വല്യമ്മ, 18 വയസിനു മുകളിലുള്ള സഹോദരങ്ങൾ വീട്ടിൽ താമസിക്കുന്ന മറ്റ് അംഗങ്ങൾ മുതലായവർ ഇപ്രകാരം കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. അവരുടെ പേരിലുള്ള ഭൂസ്വത്തോ വരുമാനമോ കണക്കാക്കേണ്ടതില്ല.
പ്രത്യേക ശ്രദ്ധയ്ക്ക്
സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം വീടിന്‍റെ വിസ്തീർണ്ണം, പഞ്ചായത്തുകളിൽ ഹൗസ്പ്ലോട്ടിൻ്റെ വിസ്തീർണ്ണം എന്നിവയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള സഹോദരങ്ങളും മറ്റ് അംഗങ്ങളും കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല എന്നത് സംബന്ധിച്ചും വ്യക്തമായ സർക്കാർ ഉത്തരവുണ്ട്. പക്ഷേ വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ഇല്ലാത്ത മാനദണ്ഡങ്ങൾ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. ഇവർക്കെതിരെ നിയമ പ്രകാരം തഹസീൽദാരുടെ അടുത്ത് പരാതി കൊടുക്കാവുന്നതാണ്. വീഡിയോ പോലെയുള്ള തെളിവുകൾ ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്. എന്തുകൊണ്ട് എനിക്കു EWS സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് വില്ലേജ് ഓഫീസറുടെ പക്കൽ നിന്ന് എഴുതി വാങ്ങുക.