ബഥനിയില്‍ സംയുക്ത ഓര്‍മ്മപെരുന്നാള്‍:ബഥാന്യ അവാര്‍ഡ് മാര്‍ ക്രിസോസ്റ്റത്തിന്
പത്തനംതിട്ട → പെരുനാട് ബഥനി ആശ്രത്തില്‍ കബറടങ്ങിയിരിക്കുന്ന കാലം ചെയ്ത ബാഹ്യ കേരളത്തിന്‍റെ പ്രഥമ ഇടയന്‍ ”മലങ്കരയുടെ ധര്‍മ്മയോഗി ” അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ 51-മത് ഓര്‍മ്മയും,കോട്ടയം ഭദ്രാസന സഹായ അധിപനായിരുന്ന യുഹാനോന്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 36-മത് ഓര്‍മ്മയും,മാവേലിക്കര ഭദ്രാസന അധിപനായിരുന്ന പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 4-മത് ഓര്‍മ്മയും 2016 ജൂലൈ 31 മുതല്‍ 6 വരെ സംയുക്തമായി ആചരിക്കുന്നു.പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ,കൊല്ലം ഭദ്രാസനാധിപന്‍ സഖറിയ മാര്‍ അന്തോണി യോസ്,തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമീസ് ,യു.കെ-യുറോപ്പ്-ആഫ്രിക്ക ഭദ്രാസങ്ങളുടെ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്,ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്‍കും.
പെരുന്നാളിന്‍റെ ഭാഗമായി ഓഗസ്റ്റ് ആറു വരെയുള്ള ദിവസങ്ങളില്‍ മാര്‍ പക്കോമിയോസ് ചാരിറ്റി ഫണ്ട് വിതരണം,ഓര്‍ത്തഡോക് സ് യുവജനപ്രസ്ഥാനം തുമ്പമണ്‍,നിലയ്ക്കല്‍,അടൂര്‍-കടബനാട് ഭദ്രാസനങ്ങളുടെ മേഖല സമ്മേളനം,മര്‍ത്തമറിയം സമാജ നേതൃത്വ സമ്മേളനം,ട്രാവന്‍കൂര്‍ സോണ്‍ ശുശ്രൂഷക സംഗമം തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു.
പെരുന്നാളിനോട് അനുബന്ധിച്ചു വിവിധ മേഖലകളില്‍ നിന്ന് തീര്‍ത്ഥാകര്‍ ബഥനി ആശ്രമത്തിലേക്ക് പ്രധാന ദിനമായ ഓഗസ്റ്റ് ആറിന് എത്തിച്ചേരും.മലങ്കര സഭയുടെ പ്രഥമ സന്യാനി പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്‍റെ സ്ഥാപകന്‍ അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാര്‍ദം ഏര്‍പ്പെടുത്തിയ മാര്‍ തേവോദോസിയോസ് എക്സിലന്‍സി – ബഥാന്യ അവാര്‍ഡ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ലഭിച്ചു.മതസൗഹാര്‍ദത്തിന് നല്‍കിയ സമഗ്ര സംഭാവകളെ പരിഗണിച്ചാണ് മാര്‍ത്തോമ്മാ സഭയുടെ ഡോ.ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയെ അവാര്‍ഡിന് അര്‍ഹനാകിയത്. 25,000/-രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഓഗസ്റ്റ് അഞ്ചിന് ബഥനി ആശ്രത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്ക ബാവ സമ്മാനിക്കുന്നതാണ്.