പരിശുദ്ധ മുറിറ്റത്തിൽ ബാവായുടെ ഓർമ്മപെരുന്നാൾ : കോലഞ്ചേരി പള്ളിയിൽ നിന്ന് കാൽനട തീർത്ഥയാത്ര മെയ് 2 ന് പുറപ്പെടുന്നു
പരിശുദ്ധ മുറിറ്റത്തിൽ ബാവായുടെ ഓർമ്മപെരുന്നാൾ മെയ് 1,2,3 തീയതികളിലായി ആചരിക്കുന്നു
കോലഞ്ചേരി/പിറവം : മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി മുപ്പത്തിനാലു വർഷം സ്തുത്യർഹമായി ഭരിച്ച പൗലോസ് മാർ ഇവാനിയോസ് പിന്നീട് പരിശുദ്ധ സഭയുടെ ഒന്നാം കാതോലിക്കായായിരുന്ന മുറിറ്റത്തിൽ ബാവാ എന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായുടെ 102-മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചു മാതൃ ഇടവകയായ കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും പരിശുദ്ധ പിതാവിന്റെ കബർ സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയ പള്ളിയിലേക്ക് കാൽനട തീർത്ഥയാത്ര മെയ് 2 ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്നു.വികാരി ഫാ .ജേക്കബ് കുര്യൻ ,സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചൻ എന്നിവർ തീർത്ഥയാത്ര യാത്രയ്ക്ക് നേതൃത്വം നൽകും.നീറാംമുകൾ സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് വരുന്ന തീർത്ഥാടകർ രാമംഗലത്ത് വച്ച് പ്രധാന തീർത്ഥ യാത്ര സംഘത്തെ അനുഗമിക്കും .പെരുന്നാൾ ശിശ്രൂഷകൾ പരിശുദ്ധ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ ബാവായുടെ മുഖ്യകാർമ്മീകത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹ മുഖ്യകാർമ്മീകത്വത്തിലും നടത്തപ്പെടും