OVS - Latest NewsOVS-Kerala News

മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ കൊടിയേറി

പെരിങ്ങനാട് :- മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ ഇന്ന് കൊടിയേറി 31ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് പിതൃസ്മരണ, 10.40ന് കൊടിയേറ്റ്, വൈകിട്ട് നാലിന് കുരിശടികളിൽ കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഏഴിന് ഫാ. ജോൺ വർഗീസ് കൂടാരത്തിൽ, ഫാ. വർഗീസ് വർഗീസ് മീനടം, ഫാ. ഫിലിപ് തരകൻ തേവലക്കര എന്നിവരുടെ വചന ശുശ്രൂഷ, എട്ടിന് സമർപ്പണ പ്രാർഥന. 26ന് ഉച്ചയ്ക്ക് രണ്ടിന് അഖില മലങ്കര ക്വിസ് മത്സരം, 28ന് വൈകിട്ട് 6.30ന് റാസ പള്ളിയിൽ നിന്ന് ആരംഭിച്ച് തടത്തിൽപടി കുരിശടി, ചെറുപുഞ്ച കുരിശടി, വഞ്ചിമുക്ക്, തേക്കുംമുറി കുരിശടി വഴി പള്ളിയിൽ തിരിച്ചെത്തും.

രാത്രി ഒൻപതിന് ധൂപപ്രാർഥന. 29ന് രാവിലെ 8.15ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10.30ന് പള്ളിക്കു ചുറ്റും പ്രദക്ഷിണം, 10.40ന് ശ്ലൈഹിക വാഴ്‌വ്, കൊടിയിറക്ക്. രാത്രി ഏഴിന് കലാസന്ധ്യ. 31ന് രാവിലെ 10.45ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. ഫാ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷത വഹിക്കും. തണൽ പെൻഷൻ പദ്ധതി ഷീലു ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ട്രസ്റ്റി അജയ് വർഗീസ് എന്നിവർ പറഞ്ഞു.

error: Thank you for visiting : www.ovsonline.in