പീച്ചാനിക്കാട് ആക്രമണം; വിഘടിത യാക്കോബായ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം.
മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗവും പീച്ചാനിക്കാട് സെന്റ് ജോർജ്ജ് താബോർ പള്ളി വികാരി ഫാ. എൽദോസ് തേലപ്പിള്ളിയെയും ശുശ്രൂഷക്കാരെയും മർദ്ദിച്ചതിൽ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ നിയമ വ്യവസ്ഥിതിയെ പരസ്യമായ വെല്ലുവിളിക്കുന്ന വിഘടിത യാക്കോബായ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണു മലങ്കര സഭയിലെ പല പള്ളികളിലും നടക്കുന്നത്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു പീച്ചാനിക്കാട് നടന്നത്. പോലീസ് നിഷ്ക്രിയരായി ഇത്തരം ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന നിലപാടാണു സ്വീകരിക്കുന്നത്. നിയമം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരെ പോലും ഉന്നത ഇടപെടലുകൾ മൂലം ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്..
പീച്ചാനിക്കാട് പള്ളിയിൽ യാക്കോബായ വിഭാഗം ആളുകൾ പള്ളി വികാരിയെ ആക്രമിച്ചു
അങ്കമാലി: പീച്ചാനിക്കാട് പള്ളിയിൽ സംഘർഷം. ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവും വികാരിയുമായ ഫാ. എൽദോസ് തേലപ്പിള്ളിയുൾപ്പടെയുള്ള നാലു പേരെ വിഘടിത യാക്കോബായ വിഭാഗം ഗുണ്ടകൾ ഒളിഞ്ഞിരുന്നു ആക്രമിച്ചു. വിശുദ്ധ കുർബ്ബാന അർപ്പിക്കുവാനുള്ള തബലൈത്ത ഉൾപ്പടെയുള്ള പൂജാ വസ്തുക്കൾ വിഘടിത വിഭാഗം കൈവശപ്പെടുത്തി. കോടതി ഉത്തരവ് ലംഘിച്ച് വിഘടിത വിഭാഗം പള്ളിയിൽ അതിക്രമിച്ച് കയറാൻ സാദ്ധ്യതയുണ്ട് എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിയിൽ എത്തിയതായിരുന്നു വികാരിയും ട്രസ്റ്റിയും ഉൾപ്പടെയുള്ളവർ. ഇരുളിന്റെ മറവിൽ ഒളിച്ചിരുന്ന വിഘടിത യാക്കോബായ ഗുണ്ടകൾ വടിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോടതി ശാശ്വത നിരോധനം ഏർപ്പെടുത്തിയ വിഘടിത (യാക്കോബായ) വിഭാഗത്തിലെ വൈദീകനുൾപ്പടെയുള്ളവർ പള്ളി പൂട്ട് തകർത്ത് അകത്തു കയറി പ്രാർത്ഥനകൾ നടത്തി. പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയാണെന്ന് ഫാ. എൽദോസ് തേലപ്പിള്ളി ആരോപിച്ചു. കോടതി ഉത്തരവ് ലംഘിക്കുന്നത് പോലീസ് ഒത്താശയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര സഭാ ന്യൂസ് Android Application – OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
https://ovsonline.in/latest-news/peechanikkadu_church/