OVS - Latest NewsOVS-Kerala News

മഹാത്മഗാന്ധി സർവ്വകലാശാല സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്‌ മലയാള വിഭാഗം അധ്യാപകനായ ഡോ. സജു മാത്യു, ഇതേ കോളേജിലെ ഫിസിക്സ്‌ വിഭാഗം അധ്യാപകനായ ഡോ.അലക്സ്‌ മാത്യു, റാന്നി സെന്റ്‌ തോമസ്‌ കോളേജിലെ കായികാ അധ്യാപകൻ പ്രൊഫ.ജോൺ എം ജോർജ്ജ് എന്നിവർ കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാല സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര ഭദ്രാസനത്തിലെ പുതിയകാവ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രൽ ഇടവകക്കാരനാണു ഡോ.സജു മാത്യു. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയിൽ കൂടി വരുന്ന ഡോ.അലക്സ്‌ മാത്യു ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ്‌ മേധാവി കൂടിയാണു. തുമ്പമൺ ഭദ്രാസനത്തിലെ വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ പ്രൊഫ.ജോൺ എം ജോർജ്ജ്‌ ഫിസിക്കൽ എഡുക്കേഷൻ വിഭാഗം മേധാവി കൂടിയാണു.

error: Thank you for visiting : www.ovsonline.in