OVS - ArticlesOVS - Latest NewsOVS-Kerala News

സഭാ തർക്കം: സംസ്ഥാന സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ഓർഡിനൻസ് നിലനിൽക്കുന്നതൊ?

സഭാ തർക്കം: സംസ്ഥാന സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ഓർഡിനൻസ് നിലനിൽക്കുന്നതൊ?

 

 

എന്താണ് ഓർഡിനൻസ്?

 ഭാരതത്തിന്റെ  ഭരണഘടനയുടെ 123, 213 എന്നീ വകുപ്പുകളനുസരിച്ച് യഥാക്രമം പ്രസിഡണ്ടിന്റെയും , ഗവർണ്ണറുടെയും പ്രത്യേക അധികാര പരിധിയിൽ  നിയമനിർമ്മാണ സഭക്ക് പകരം കാര്യനിർവ്വഹണ വിഭാഗം അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെഓർഡിനൻസ്എന്ന് പറയുന്നു. നിയമ നിർമ്മാണ സഭ, അഥവാ പാർലമെന്റ് ഒഴികെയുള്ള സർക്കാർ ഘടകങ്ങൾക്ക് നിയമം നിർമ്മിക്കാനോ, നടപ്പിലാക്കാനോ  ഉള്ള  അധികാരം പ്രത്യേകാധികാര വഴിയാണ് സാദ്ധ്യമാക്കുന്നത്.

പാർലമെന്റിന് നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളിൽ പ്രസിണ്ടൻറിനും, സംസ്ഥാന നിയമസഭകൾക്ക് അധികാരമുള്ള വിഷയങ്ങളിൽ ഗവർണർമാർക്കും ഓർഡിനൻസ് പുറപ്പെടുവിക്കാവുന്നതാണ്

 

 സഭാ തർക്കത്തിലെ ഓർഡിനൻസ് നില നിൽക്കുന്നതൊ?

 ഭാരതത്തിന്റെ പരമോന്നത നീതിപീഠം  ഒരു കേസിൽ തീർപ്പ് കൽപ്പിച്ച് വിധി പ്രസ്ഥാവിച്ചാൽ അന്ന് മുതൽ ഉത്തരവ് രാജ്യത്തിന്റെ നിയമമായി മാറും (Law of Land). ബഹു .സുപ്രിം കോടതി അർദ്ധശങ്കക്ക് വകയില്ലാതെ വിധി പ്രസ്ഥാവിച്ച മലങ്കര സഭാ കേസിൽ വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാർ (കാര്യ നിർവഹണ വിഭാഗം) രൂപം നൽകുന്ന ഓർഡിനൻസ് തികച്ചും ഭരണഘടനക്ക് എതിരാണ്.

 മലങ്കര സഭാ തർക്കത്തിൽ 2017 ജൂലൈ 3ന് ബഹു. സുപ്രിം കോടതിയിൽ നിന്നും, കോതമംഗലം ചെറിയ പള്ളിയുടെ കേസിൽ ബഹു. കേരളാ ഹൈക്കോടതിയിൽ നിന്നും ഉണ്ടായ വിധിയിലും ഇടവക പള്ളിയുടെയും, പള്ളിവക സ്വത്തുക്കളുടെയും , പള്ളിവക സെമിത്തേരിയുടെയും അധികാരി 1934 ഭരണഘടന അനുസരിച്ച് ഇടവക മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിമാരാണെന്നും, ഇതിന്റെയെല്ലാം ഉപയോക്താക്കൾ  അതാത് ഇടവകകളുടെ നിയമാനുസൃത ഇടവക ജനങ്ങൾ ആണെന്നും വ്യക്തമായി പറഞ്ഞിരിക്കെ, വിധിയെ മറികടക്കാനും അത് വഴി ഓർത്തഡോക്സ് സഭയുടെ സെമിത്തേരികൾ പൊതു ശ്മശാനമാക്കാനുമുള്ള കേരളാ സർക്കാരിന്റെ നീക്കം കോടതികളോടും, കോടതി വിധികളോടുമുള്ള വെല്ല് വിളിയാണ്.

 ഇതിന് മുൻപ് ഇതേ ഇടത്പക്ഷ സർക്കാർ  സമാനമായ രീതിയിൽ കണ്ണൂർകരുണ മെഡിക്കൽ കോളേജ് അഡ്മിഷൻ വിഷയത്തിൽ ഒരു ഓർഡിനൻസ് കൊണ്ടുവരുകയും, അതിന് പിന്നാലെ ഓർഡിനൻസിനെ പിന്തുണക്കുന്ന ബിൽ നിയമസഭയിൽ ഒരംഗത്തിന്റെ ഒഴിച്ച് മറ്റ് ഭരണപ്രതിപക്ഷാംഗങ്ങളുടെ പിന്തുണയോടെ പാസാക്കി അതുവഴി സുപ്രീം കോടതി വിധിയെ മറികടക്കാൻ ശ്രമിച്ചതും, അവസാനം സുപ്രിം കോടതി തന്നെ ഓർഡിനൻസ് റദ്ദാക്കിയതിനും, കേരള സർക്കാരിനെ അതി രൂക്ഷമായ ഭാഷയിൽ ബഹു. സുപ്രീം കോടതി ശാസിച്ചതിനും കേരളാ പൊതു സമൂഹം സാക്ഷിയാണ്. കേസിൽഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്,  “സുപ്രീം  കോടതിയുടെയും, ഹൈക്കോടതിയുടെയും അധികാരത്തിൻമേലുള്ള കടന്ന് കയറ്റമാണെന്നും“,  കേസിൽ സുപ്രീം കോടതി വിധിച്ചപ്പോൾ, കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും, ഓർഡിനൻസ് നില നിൽക്കുമോയെന്ന് ആദ്യമെ സംശയമുണ്ടായിരുന്നുവെന്നും  ആരോഗ്യമന്ത്രി അന്ന് പ്രതികരിച്ചു.

 കരുണ മെഡിക്കൽ കോളേജ് അഡ്മിഷൻ ഓർഡിനൻസിന് സമാനമായതിനാലും, 2017 ജൂലൈ 3 ലെ അന്തിമ വിധിക്കുള്ളിൽ നിന്നു കൊണ്ട് മാത്രമേ സർക്കാരിന് സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താൻ കഴിയുയെന്ന് സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുള്ളതിനാലും , മലങ്കര സഭാ തർക്കത്തിലുള്ള ഓർഡിനൻസ്  ബഹു. സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ളതിൽ തർക്കമില്ല.

 മലങ്കര ഓർത്തഡോക്സ് സഭയുടെ വിഘടിത വിഭാഗമായ യാക്കോബായ വിഭാഗത്തിന് വേണ്ടി ഇടത്പക്ഷ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഓർഡിനൻസ് കേരളത്തിലെ മറ്റ് ഇതര ക്രൈസ്തവ സഭാ വിഭാഗത്തിനും ബാധകമാകും എന്നതും ശ്രദ്ധേയമാണ്.                                                                                

മാതൃസഭ വിട്ട് മറ്റ് പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗത്തിലേക്ക് ചേക്കേറിയവരെയും, ക്നാനായ സമുദായത്തിൽ നിന്നും പല കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരും ഒക്കെ  മാതൃ സഭയുടെ സെമിത്തേരികളിൽ അതാത് ഇടവകകളിലെ ഇടവക വികാരിമാരുടെ അനുമതിയില്ലാതെ, റവന്യൂപോലീസ് ഉദ്യോഗസ്ഥർ വന്നു  കബറടക്കാം എന്നുള്ള ദുരവസ്ഥയും  ഓർഡിനൻസു കൊണ്ട് സംജാതമാകും എന്നതിൽ തർക്കമില്ല. നിയമമാക്കപ്പെട്ട ഓർഡിനൻസിലെ പല വകുപ്പുകകളും പരസപര വിരുദ്ധവം അപ്രയോഗികവുമാണ്ക്ലോസ് 3 പറയുന്നഇടവകാംഗംഎന്ന് നിർവചനവും, ക്ലോസ് 6 പറയുന്നഇടവക വികാരി “, ” പ്രേത്യേക ശവമടക്ക് രജിസ്റ്റർഎന്നീ കാര്യങ്ങൾ വരും ദിവസങ്ങളിൽ വിവിധ സഭകളിലെ ഇടവകകളിൽ  ഒരു തർക്ക വിഷയമാക്കുകയുംകേരളത്തിലെ വിവിധ കോടതകളിൽ പരിഗണനയ്ക്ക് എത്തുകയും ചെയ്യും. ഓർഡിനൻസ് കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവൻ തകർത്തു അരാജകത്വം സൃഷ്ടിക്കികാനു്ത്കുന്ന കപട നീരീശ്വരവാദകമ്മ്യൂണിസ്റ്റ്സർക്കാരിന്റെ  “ചർച്ച ആക്ട്എന്ന് കവർച്ച ആക്ടിന് മുന്നോടിയായുള്ള ടെസ്റ്റ്ഡോസ് ആകാനാണ് സാധ്യത. ഓർഡിനൻസ് പ്രകാരം സുപ്രീം കോടതി വിധി നിർണ്ണയിച്ച  മലങ്കര സഭയുടെ ഇടവകകളുടെ ഉടമസ്ഥാവകാശത്തെ (ownership) ബാധിക്കാതെ, ഇടവകാംഗം എന്ന് നിലയ്ക്കുള്ള  വ്യകതികളുടെ ശവമടക്ക് എന്ന് തുലോം  പരിമിതമായ  ബെനിഫിഷ്യറി റൈറ്റ് (Beneficiary Right ) പരിരക്ഷിക്കാനുള്ള ഒരു കുറുക്ക് വഴി മാത്രമാണ് സർക്കാർ സർക്കസ്ഇതുവഴി യാക്കോബായ വിഭാഗവും, കേരള സർക്കാരും തത്വത്തിൽ ബഹു. സുപ്രീം കോടതിയുടെ ഇടവക ഉടമസ്ഥാവകാശത്തെ പറ്റിയുള്ള  വിധികൾ പൂർണമായും  ഉൾക്കൊണ്ട്കേവലംശവം മറവ്ചെയ്യൽ എന്ന് ഒറ്റ വിഷയത്തിലേക്കു ഒതുങ്ങിയതിൽ സന്തോഷമുണ്ട്‌.  നിയമം, അത് ആരു ഉണ്ടാക്കിയാലും അതിന്റെ വഴിക്ക് പോകട്ടെ. കോതമംഗലവും, മുളന്തുരുത്തിയുമൊക്കെ നിയമത്തിന്റെ വഴിക്ക് തന്നെ പെട്ടന്ന് പോകട്ടെ.

error: Thank you for visiting : www.ovsonline.in