റവ ഫാ. എം എസ് മാത്യു (മറ്റത്തിൽ കത്തനാർ) കർത്താവിൽ നിദ്ര പ്രാപിച്ചു
കോട്ടയം: വടക്കൻമണ്ണൂർ സെൻറ് തോമസ് പള്ളി ഇടവകാംഗം ആയ റവ. ഫാ. എം എസ് മാത്യു (മറ്റത്തിൽ കത്തനാർ ) ഇന്നലെ (21.06.2019) കർത്താവിൽ നിദ്ര പ്രാപിച്ചു. അരിപ്പറമ്പ് മറ്റത്തിലായ പാത്തിക്കൽ കുരുവിള സ്കറിയായുടെ പുത്രനായി 1948 ഒക്ടോബർ 11-ാം തീയതി ജനിച്ചു. സി എം എസ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ പഠനം പൂർത്തിയാക്കി ജി.എസ്.റ്റി ബിരുദം നേടി 1972-ൽ പഴയ സെമിനാരിയിൽ വച്ച് അഭി. മാത്യുസ് മാർ അത്താനാസ്യോസ് തിരുമേനിയിൽ നിന്ന് (വടക്കുന്നേൽ പ. മാത്യൂസ് പ്രഥമൻ ബാവ ) യൗഫദ്യക്ക്നോ, 1972 -ൽ അദ്ദേഹത്തിൽ നിന്ന് തന്നെ ദേവലോകം അരമന ചാപ്പലിൽ വച്ച് മ്ശംശോനോ, 1979 മാർച്ച് 24-ന് ദേവലോകം അരമന ചാപ്പലിൽ വച്ച് അദ്ദേഹത്തിൽ നിന്നു തന്നെ കശ്ശിശപട്ടവും ലഭിച്ചു. സെമിനാരിയിൽ നിന്ന് ബി.ഡി. ബിരുദവും തുടർന്ന് ബി.എഡ് ബിരുദവും നേടി, പുറ്റടി, നെറ്റിത്തൊഴു, തേക്കടി, പുഞ്ചവയൽ, കൂട്ടിക്കൽ, കനകപ്പലം കാതോലിക്കേറ്റ് സെൻറർ, പൊൻകുന്നം പള്ളി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ അദ്ധ്യാപകൻ ആയിരുന്നു, കോത്തല തറക്കുന്നേൽ മാത്യുവിന്റെ പുത്രി 1995 ഡിസംബർ 28-ാം തീയതി അന്തരിച്ച മറിയാമ്മയായിരുന്നു ഭാര്യ, അന്നു സോഫിയ മാത്യു, അനുപ് സ്കറിയ മാത്യു എന്നിവർ മക്കളാണ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തിങ്കളാഴ്ച ഭവനത്തിൽ എത്തിച്ച്, ചൊവ്വാഴ്ച വടക്കൻ മണ്ണൂർ സെൻറ് തോമസ് പള്ളിയിൽ പരിശുദ്ധ ബാവ തിരുമേനിയുടെ കാർമികത്വത്തിലും അഭി. തിരുമേനിമാരുടെ സഹ കാർമികത്വത്തിലും കബറടക്ക ശുശ്രൂഷ നടത്തും.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ ആദരാഞ്ജലികൾ