OVS - Latest NewsOVS-Kerala News

വടക്കന്‍ മേഖല പരുമല തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

"പരുമല തിരുമേനി,ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ"പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടി തീര്‍ത്ഥാകര്‍ പരുമലയിലേക്ക്

കൊച്ചി ● ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 115- ാം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ചു പരിശുദ്ധന്‍റെ ജന്മനാടായ മുളന്തുരുത്തിയില്‍ നിന്നും കാല്‍നട തീര്‍ത്ഥയാത്ര പുറപ്പെടുന്നു.

ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജന പ്രസ്ഥാനം വടക്കന്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 29- ാം  പരുമല തീര്‍ത്ഥയാത്ര ഒക്ടോബര്‍ 30-ന് മുളന്തുരുത്തി സെന്‍റ് തോമസ്‌ ഓര്‍ത്തഡോക് സ് കാതോലിക്കേറ്റ് സെന്‍റര്‍ പള്ളിയില്‍ രാവിലെ ആറിന് നടക്കുന്ന വി.കുര്‍ബാനയെത്തുടര്‍ന്ന് ആരംഭിക്കും.കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്ത വി.കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മീകത്വം വഹിക്കും. അങ്കമാലി ഭദ്രാസനാധിപനും യുവജന പ്രസ്ഥാനം അദ്ധ്യക്ഷനുമായ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത എട്ട് മണിക്ക് തീര്‍ത്ഥയാത്രയെ ആശീര്‍വ്വാദം ചെയ്യും.

ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അങ്കമാലി,കണ്ടനാട് (വെസ്റ്റ്,ഈസ്റ്റ്‌),കൊച്ചി, തൃശൂര്‍, കുന്നംകുളം,മലബാര്‍,സുല്‍ത്താന്‍ ബത്തേരി,ബാംഗ്ലൂര്‍ ഭദ്രാസനങ്ങള്‍ ചേര്‍ന്നാണ് തീര്‍ത്ഥയാത്ര സംഘപ്പിക്കുന്നത്.

വിവിധ ദേവാലയങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തീര്‍ത്ഥാടകര്‍ മുളക്കുളം കര്‍മ്മേല്‍ക്കുന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ കബറടങ്ങിയ ജോസഫ്‌ മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിച്ചു അന്നേദിവസം കോതനെല്ലൂരില്‍ വിശ്രമിക്കും.തിങ്കളാഴ്ച പഴയ സെമിനാരിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറിങ്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രാത്രി 10ന് കുറിച്ചി സെന്‍റ് മേരീസ്‌ ആന്‍ഡ്‌  സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശ്രമിക്കും.തീര്‍ത്ഥയാത്ര സംഘം ചൊവ്വാഴ്ച വൈകീട്ട് 5ന് പരുമല പള്ളയില്‍ എത്തിച്ചേരും.

29ന് വൈകീട്ട് കുന്നംകുളം ഭദ്രാസനത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഭദ്രാസനം കേന്ദ്രീകരിച്ചു 30ന് രാവിലെ 3.30ന് മുളന്തുരുത്തിയിലേക്ക് പുറപ്പെടും.തൃശൂര്‍,കൊച്ചി ഭദ്രാസനത്തിന്‍റെ വടക്കന്‍ മേഖല എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ രാത്രി ഒമ്പത് മണിക്ക് തൃശൂര്‍ പടിഞ്ഞാറേകോട്ട സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് വെട്ടിക്കല്‍ ദയറയില്‍ എത്തി വിശ്രമിച്ചു 30-ന് രാവിലെ മുളന്തുരുത്തിയിലേക്ക് എത്തിച്ചേരുന്നതാണ്.

മുളന്തുരുത്തിയില്‍ ചേര്‍ന്ന തീര്‍ത്ഥയാത്രാ സംഘത്തിന്‍റെ യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ഫാ.ജിയോ ജോര്‍ജ് മട്ടന്മേല്‍ അധ്യക്ഷം വഹിച്ചു.

ഏറ്റവും ദൈര്‍ഘ്യമേറിയ തീര്‍ത്ഥയാത്ര കണ്ണൂരില്‍ നിന്നും

കേളകം ശാലോം ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്ന് ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്ര 425 കിലോമീറ്റര്‍ സഞ്ചരിച്ചു 9 ജില്ലകള്‍ താണ്ടി 12 ദിവസനത്തിന് ശേഷം പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് എത്തിച്ചേരും.

(ചിത്രങ്ങള്‍ : ഫയല്‍)

പരുമല തിരുമേനി : ഭാരതീയനായ പ്രഥമ പരിശുദ്ധൻ
പരുമല തിരുമേനിയുടെ ഫോട്ടോകൾ എടുത്തിട്ടുള്ള കാലഘട്ടവും സന്ദർഭവും
error: Thank you for visiting : www.ovsonline.in