മൈക്കാവ് പള്ളിയിൽ വലിയ പെരുന്നാളും ദേവാലയ മുഖവാര കുരിശ് സ്ഥാപനവും
മൈക്കാവ് സെന്റ്. മേരീസ് ഓർത്തഡോൿസ് പള്ളിയിൽ ഇടവകയുടെ കാവൽ മധ്യസ്ഥ ആയ വി.ദൈവമാതാവിന്റെ ഓർമ്മപെരുന്നളിന് കൊടിയേറി. വെളിമുണ്ടയിൽ നിന്ന് ആരംഭിച്ച കൊടിമര ഘോഷയാത്ര 6 മണിയോടെ ദേവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് വന്ദ്യ.N. S.ഫിലിപ്പ് അച്ഛന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
Fr. P.S. മർക്കോസ്, Fr. പോൾജി കെ ജോൺ, വികാരി Fr.ജെയിംസ് ഫിലിപ്പ് എന്നിവർ സഹകാർമികത്വം വഹിച്ചു. ആദ്ധ്യാത്മിക സംഘടനകുളുടെ വാർഷികം Fr. സഖറിയ മർക്കോസ് ഉദ്ഘാടനം ചെയ്തു.
പ്രധാന പെരുന്നാൾ ദിനമായ ഇന്നും നാളെയും ശുശ്രുഷകൾക്ക് കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാലും ഓർത്തഡോക്സ് സഭാ വക്താവുമായ Fr. Dr. ജോൺസ് എബ്രഹാം കോനാട്ട് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് 4.30 ന് പുതിയദേവാലയത്തിൽ സ്ഥാപിക്കുവാൻ ഉള്ള കുരിശ് വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര ഉണിത്രാംകുന്ന് ചാപ്പലിൽ നിന്ന് ആരംഭിച്ച് 6 മണിക്ക് മൈക്കാവിൽ എത്തിച്ചേരുകയും തുടർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു പള്ളിയിലേക്ക് ആനയിക്കുന്നതാണ്. 6.15 ന് സന്ധ്യനമസ്കാരം, 7.15 വചന ശുശ്രുഷ-Fr. Dr. ജോൺസ് എബ്രഹാം കോനാട്ട്, 7.45 അലങ്കരിച്ച രഥത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം ഉണിത്രംകുന്ന് ചാപ്പലിലേക്കും തുടർന്ന് ദേവാലയത്തിലേക്കും. തുടർന്ന് ആശിർവാദം ആകാശദീപകാഴ്ച്ച, സ്നേഹവിരുന്ന്.
15 ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം 8.30 ന് വി.കുർബന- Fr. Dr. ജോൺസ് എബ്രഹാം കോനാട്ട്, 10 ന് പെരുന്നാൾ സന്ദേശം 10.30 ന് ചുണ്ടക്കുന്ന് കുരിശിങ്കലേക്കു പ്രദിക്ഷണം അവിടെ നിന്ന് തിരികെ പള്ളിയിലേക്ക്. 11.30ന് ആശീർവാദം,
11.45 ന് പുതിയ ദേവാലയ മുഖവാരത്തിലെ കുരിശ് സ്ഥാപനവും പ്രധാന കവാടത്തിലെ കട്ടിളവെപ്പും വന്ദ്യ.ഫിനഹാസ് റമ്പാച്ചന്റെ മുഖ്യ കാർമികത്വത്തിൽ.
12.15 ന് സ്നേഹവിരുന്ന്, ലേലം, കൊടിയിറക്ക്.