വെല്ലൂർ സെൻറ്. ലുക്ക് ഇടവക മലങ്കര സഭയ്ക്ക് അഭിമാനം: പരിശുദ്ധ കാതോലിക്കാ ബാവ.
വെല്ലൂർ: വി. ലൂക്കോസ് ഏവൻഗേലിസ്‌ഥായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മലങ്കര സഭയിലെ ഏക ദേവാലയമായ വെല്ലൂർ സെൻറ്. ലൂക്ക് ഓർത്തഡോക്സ് ഇടവക മലങ്കര സഭയ്ക്ക് അഭിമാനകരമായി വളരുന്നു എന്നും വേറിട്ട സമീപനശൈലിയിലൂടെ അദ്വതീയമായ പ്രവർത്തനങ്ങൾ ആണ് ഇടവക നടത്തുന്നത് എന്നും പ കാതോലിക്കാ ബാവ പറഞ്ഞു .പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും വി.ലൂക്കോസ് ഏവൻഗേലിസ്ഥയുടെ ഓർമ്മപ്പെരുന്നാളും 2019 ഒക്ടോബർ 19, 20 തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലും, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ് എന്നീ തിരുമേനിമാരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.
19-ന് 2:30-നു ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ കൂദാശാ കർമ്മം അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത നിർവഹിച്ചു . തുടർന്ന് 4.30-നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിനേയും അഭിവന്ദ്യ പിതാക്കന്മാരേയും ദേവാലയാങ്കണത്തിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. ഇടവക മെത്രാപ്പോലീത്താ അഭി. ദീയസ്കോറോസ് തിരുമനസ്സിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പരി. കാതോലിക്കാ ബാവാ ഉത്‌ഘാടനം ചെയ്തു. “ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്, ആതുര സേവനരംഗത്തു ഈ ഇടവക അദ്വതീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്” ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്നു ഇടവക മെത്രാപ്പോലീത്തയുടെ അധ്യക്ഷപ്രസംഗം നടത്തി. ഈ ഇടവക അംഗസംഖ്യയിൽ കുറവ് എങ്കിലും ധാർമിക ജീവിതത്തിൽ ഉത്തമ മാതൃക ആയി വളരുന്നു എന്നും, ഇടവകയുടെ MGOSCM അനുഗ്രഹപ്രദമായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു . സമ്മേളനത്തിൽ വെല്ലൂർ C.M.C ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ദീപക് എബ്രഹാം, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രസാദ് മാത്യൂസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ ജിജി മാത്യൂസ്, ഇടവകയുടെ മുൻവികാരി റെവ. ഫാ. എബി എം ചാക്കോ സ്നേഹഭവൻ ഡയറക്ടർ റവ ഫാ ജോബി ജോർജ് അസിസ്റ്റന്റ് ഡയറക്ടർ റെവ. ഫാ ഷിനു വർഗീസ്, സഹോദരീ സഭകളിലെ വൈദീകർ, സിസ്റ്റേഴ്സ് തുടങ്ങിയവർ ആശംസ അറിയിച്ചു. തുടർന്ന് സന്ധ്യാനമസ്കാരവും, പെരുന്നാൾ പ്രദിക്ഷണവും, ശ്ലൈഹീകവാഴ്‌വും ഉണ്ടായിരിന്നു 20-ന് രാവിലെ പ. കാതോലിക്കാ ബാവാ തിരുമനസ്സിൻ്റെ പ്രധാന കാർമ്മികത്വത്തിലും അഭി. പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വി.മൂന്നിന്മേൽ കുർബാന, പെരുന്നാൾ പ്രദിക്ഷണം, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപ്പെട്ടു. അതോടൊപ്പം മദ്രാസ് ഭദ്രസനത്തിൻ്റെ മിഷൻ പ്രൊജക്റ്റ് ആയ സ്നേഹഭവൻ ഗൈഡൻസ് സെന്ററിൻ്റെ വെല്ലൂർ കനികാപുരത്തെ പുതിയ പ്രോജെക്ടൻ്റെ ലോഞ്ചിങ് അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെയും, അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിയുടെയും സാന്നിദ്ധ്യത്തിൽ പ. കാതോലിക്കാ ബാവാ തിരുമനസ്സ് നിർവഹിച്ചു. തുടർന്ന വന്ദ്യ തോമസ് പി. മുകളിൽ അച്ചൻ രചന നിർവഹിച്ച് വന്ദ്യ എം. പി. ജോർജ് അച്ചൻ ഈണവും ആലാപനവും നിർവഹിച്ച സ്നേഹഭവൻ്റെ ഒരു തീം സോങ് വിശ്വാസി സമക്ഷംസമർപ്പിച്ചു. ജൂബിലി വർഷത്തിൽ ഇടവക തലത്തിൽ നിർമിച്ചു നൽകുന്ന രണ്ടാമത്തെ ഭവനത്തിൻ്റെ കല്ല് പ. ബാവ തിരുമനസ്സുകൊണ്ട് ആശീർവദിച്ചു. തുടർന്ന് നേർച്ച വിളമ്പ്, ആദ്യഫലപ്പെരുന്നാൾ എന്നിവയോടു കൂടി ശുശ്രൂഷകൾ അവസാനിച്ചു.
https://ovsonline.in/latest-news/vellore-st-luke-church/