പരിശുദ്ധ പരുമല തിരുമേനിയുടെ 117–ാം ഓർമപ്പെരുന്നാൾ 26-ന് കൊടിയേറും
കോട്ടയം: പരിശുദ്ധ പരുമല തിരുമേനിയുടെ 117–ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ 2 വരെ പരുമല പള്ളിയിൽ ആചരിക്കും. 26-ന് 2-ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. രാവിലെ 7.30-നു ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 3-ന് തീർഥാടന വാരാഘോഷ പൊതുസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. കേരള സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. മഹാദേവൻ പിള്ള മുഖ്യ സന്ദേശം നൽകും.
27 മുതൽ 31 വരെ 6.30-ന് ചാപ്പലിൽ ഡോ.ജോഷ്വ മാർ നിക്കോദിമോസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ് (ഇംഗ്ലിഷ്), ഫാ. ബൈജു തോമസ് (ഹിന്ദി), ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് (സുറിയാനി), യാക്കോബ് മാർ ഏലിയാസ് (കൊങ്കണി) എന്നിവർ കുർബാന അർപ്പിക്കും.
പള്ളിയിൽ 27-ന് 8.30-ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നവംബർ 1 വരെയുള്ള മൂന്നിന്മേൽ കുർബാനയ്ക്ക് യഥാക്രമം ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. 27 മുതൽ വൈകിട്ട് 4-നു ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര.
27-ന് 10.30 -ന് ഓർത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 2.30-ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷൻ സമ്മേളനം. 2.30-ന് ചാപ്പലിൽ യുവജന സംഗമം.
28-ന് 2.30-ന് നവജ്യോതി മോംസ് സമ്മേളനം. 29-ന് 10.30-ന് അഖില മലങ്കര മർത്തമറിയം സമാജം സമ്മേളനം. 2.30-ന് പേട്രൻസ് ഡേ ആഘോഷം. 30-ന് 10.30-ന് ഗുരുവിൻ സവിധെ പരിപാടി പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. 31-ന് 10.30-ന് സന്യാസ സമൂഹം സമ്മേളനം.
നവംബർ 1-ന് 10.30-ന് ഉപവാസ ധ്യാനവും മധ്യസ്ഥ പ്രാർഥനയും. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കാർമികത്വം വഹിക്കും. 2.30-ന് തീർഥാടക വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. എഡിജിപി ഡോ. ബി. സന്ധ്യ പ്രഭാഷണം നടത്തും. രാത്രി 8-ന് ശ്ലൈഹിക വാഴ്‌വ്. 8.15-ന് റാസ, 9.30 -ന് കബറിങ്കൽ ധൂപപ്രാർഥന.
2-ന് പുലർച്ചെ 3-ന് പള്ളിയിൽ കുർബാന: ഡോ. മാത്യൂസ് മാർ തിമോത്തിയോസ്. 6.15-ന് ചാപ്പലിൽ കുർബാന: ഡോ. യാക്കോബ് മാർ ഐറേനിയസ്. പള്ളിയിൽ 8.30-ന് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30-ന് കബറിങ്കൽ ധൂപപ്രാർഥന. 12-ന് എംജിഒസിഎസ്എം പേട്രൻസ് ഡേ ആഘോഷം ബാവാ ഉദ്ഘാടനം ചെയ്യും. 2-ന് റാസ, കൊടിയിറക്ക്.
പെരുന്നാൾ ആഘോഷങ്ങൾ പൂർണമായും പരിസ്ഥിതി സൗഹാർദമായിരിക്കുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ അറിയിച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/parumala-perunnal-7/