പരിശുദ്ധ ശക്രളളാ മാർ ബസേലിയോസ് മഫ്രിയാനായുടെ 255-മത് ശ്രാദ്ധപ്പെരുന്നാൾ
കണ്ടനാട്: കണ്ടനാട് വി. മർത്ത മറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിട്ടുള്ള പ.ബസേലിയോസ് ശക്രളളാ മഫ്രിയാനായുടെ 255-മത് ശ്രാദ്ധപ്പെരുന്നാൾ 2019 ഒക്ടോബർ 19 മുതൽ 22 വരെ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. 19-ന് രാവിലെ 6 മണിയ്ക്ക് പ്രഭാത നമസ്കാരവും 7 മണിയ്ക്ക് വി. കുർബ്ബാനയും, വൈകിട്ട് 5.30-ന് പെരുന്നാൾ കൊടി കയറ്റവും 6മണിയ്ക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് 6.45-ന് ഗാന ശുശ്രൂഷയും നടത്തപ്പെടുന്നു. 7 മണിയ്ക്ക് ശക്രളളാ മാർ ബസേലിയോസ് മഫ്രിയാന വ്യക്തിയും കാലവും എന്ന വിഷയത്തിൽ പഴയ സെമിനാരി പ്രിൻസിപ്പൽ റവ.ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് നയിക്കുന്ന പ്രഭാഷണവും ഉണ്ടായിരിക്കും.
20-ന് രാവിലെ 5 മണിയ്ക്ക് പ്രഭാത നമസ്കാരവും 6 മണിയ്ക്ക് ആദ്യത്തെ വി. കുർബ്ബാനയും തുടർന്ന് 7 മണിയ്ക്ക് പ്രഭാത നമസ്കാരവും 8 മണിയ്ക്ക് രണ്ടാമത്തെ വി.കുർബാനയും ഉണ്ടായിരിക്കും. 6 മണിയ്ക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് 6.45-ന് ഗാന ശുശ്രൂഷയും നടത്തപ്പെടുന്നു. 7 മണിയ്ക്ക് സുവിശേഷ പ്രസംഗം ആലുവ യു.സി കോളേജ് സെന്റ് തോമസ് ഓത്തഡോക്സ് പള്ളി വികാരി റവ. ഫാ. നോബിൻ ഫിലിപ് നേതൃത്വം നൽകും.
21 -ന് രാവിലെ 6.30 മണിയ്ക്ക് പ്രഭാത നമസ്കാരവും 7.30 മണിയ്ക്ക് വി. കുർബ്ബാനയും വൈകിട്ട് 6 മണിക്ക് കരവട്ടെ കുരിശിങ്കൽ അവൽ നേർച്ചയും 6.30 -ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമിക്വത്തിൽ സന്ധ്യാ നമസ്കാരം, 7.30 -ന് പ്രസംഗം, 7.45 -ന് 3 കുരിശിങ്കലേക്കും പ്രദക്ഷിണം 8.45 ന് ശ്ലൈഹിക വാഴ്വു 9.00-ന് അത്താഴ സദ്യ.
പ്രധാന പെരുന്നാൾ ദിവസമായ 22-ആം തീയതി രാവിലെ 7.30-ന് പ്രഭാത നമസ്കാരവും 8.30-ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമിക്വത്തിൽ വി.അഞ്ചിന്മേൽ കുർബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥയും തുടർന്ന് കൈമുത്തിന് ശേഷം കള്ളപ്പ നേർച്ചയും 10.30-ന് മൂന്ന് കുരിശിങ്കലേക്കും പ്രദക്ഷിണവും 11.30-ന് ശ്ലൈഹീക വാഴ്‌വും തുടർന്ന് 12 മണിയ്ക്ക് നേർച്ച സദ്യ. 1.00 മണിയ്ക്ക് പെരുന്നാൾ കൊടിയിറക്കം. ഈ വർഷത്തെ പെരുന്നാൾ വിശ്വാസികൾ 500 രൂപാ വീതമുള്ള ഷെയറുകൾ എടുത്താണ് നടത്തുന്നത്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/kandanadu-church-2/