കേസുകള്‍ പള്ളിക്കോടതി പരിഗണിക്കണമെന്ന ആവിശ്യം തള്ളി
മൂവാറ്റുപുഴ : പള്ളിക്കേസുള്‍ക്ക് വഴിത്തിരിവായി ശ്രദ്ധേയമായ വിധിന്യായം.അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശലേം ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ച ഇഞ്ചക്ഷന്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഉത്തരവായി.പള്ളിക്കേസുകള്‍ മുന്‍സിഫിന് പരിഗണിക്കാന്‍ അധികാരം ഇല്ലെന്ന വിഘടിത ബാവ കക്ഷി വിഭാഗത്തിന്‍റെ ആവിശ്യം കോടതി തള്ളി.
ഇതോടെ അതാത് ദൂരപരിധിയിലുള്ള കോടതികള്‍ക്ക് പള്ളിക്കേസുകള്‍ കേള്‍ക്കേണ്ടിവരും.എറണാകുളം (പള്ളിക്കോടതി) ജില്ലാക്കോടതിയിലേക്ക് കേസുകള്‍ മാറ്റി അനിയന്ത്രിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു ബാവ കക്ഷി വിഭാഗത്തിന്‍റെ ഗൂഡ ലക്ഷ്യം.മൂന്നാം സമുദായക്കേസില്‍ 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയോടെ പള്ളിക്കോടതിയുടെ പ്രസക്തി നഷ്ടപ്പെട്ടതായി പരിശുദ്ധ സഭയുടെ വാദം കോടതി അംഗീകരിച്ചു – ട്രസ്റ്റി ബ്ലസന്‍ എല്‍ദോ ഓവിഎസ് ഓണ്‍ലൈനോട് പ്രതികരിച്ചു.അഡ്വ.തോമസ് അധികാരം,അഡ്വ.സജി കെ ഇട്ടന്‍ എന്നിവര്‍ ഹാജരായി.
ചാത്തമറ്റം പള്ളിയില്‍ സമാന്തര സര്‍വീസ് അവസാനിപ്പിച്ച മൂവാറ്റുപുഴ കോടതി ഉത്തരവ് റദാക്കണമെന്നു വിഘടിത വിഭാഗം ആവിശ്യമുന്നയിച്ച ഹര്‍ജി മുന്‍പ് ഹൈക്കോടതി തള്ളിയിരിന്നു.ആദ്യമായി 2017ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സമാന്തര സര്‍വീസ് അവസാനിപ്പിച്ച പള്ളിയെന്ന സവിശേഷതയും ചാത്തമറ്റം ഇടവകയ്ക്ക് സ്വന്തം.