കദീശാ പള്ളി:- വിഘടിത വിഭാഗം ഹർജി ഹൈക്കോടതി തള്ളി
മലങ്കര സഭയുടെ സെമിത്തേരി പൊതു സ്ഥലമല്ല എന്നും സർക്കാർ ഏറ്റെടുത്ത് ശവമടക്ക് നടത്താൻ കഴിയില്ല എന്നും കേരളാ ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. ഈ ഹർജിക്ക് പൊതു സ്വഭാവം ഉണ്ട് എന്ന യാക്കോബായ വിഭാഗം അഭിഭാഷകൻ അഡ്വ. ശിവൻ മഠത്തിലിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
ഹർജി പിൻവലിച്ചില്ല എങ്കിൽ തള്ളുമെന്ന് കർശനമായി കോടതി പരാമർശിച്ച സാഹചര്യത്തിൽ യാക്കോബായ വിഭാഗം കേസ് പിൻവലിച്ചു. കായംകുളം കാദീശാ പള്ളിയുമായി ബന്ധപ്പെട്ട ശവ സംസ്ക്കാര കേസിലാണ് ഇപ്രകാരം കോടതി നടപടികൾ ഉണ്ടായിരിക്കുന്നത്.
ഇതോടെ മലങ്കര സഭയുടെ സെമിത്തേരികൾ മലങ്കര സഭാ വിശ്വാസികൾക്ക് മാത്രമായി. യാക്കോബായ വിഭാഗം ഇതോടെ വീണ്ടും കൂടുതൽ പ്രതിസന്ധിയിലായി. ഇടവക ജനങ്ങൾ യാഥാർഥ്യം മനസ്സിലാക്കി മലങ്കര ഓർത്തഡോക്സ് സഭയിലേക്കു മടങ്ങണം എന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ആവശ്യപെടുന്നു.
യാക്കോബായ വിശ്വാസിയുടെ ശവമടക്ക് എന്തുകൊണ്ട് നിയമപരമായി തടയപ്പെടുന്നു?
മലങ്കര സഭയുടെ പള്ളികൾ പബ്ലിക്ക് ട്രസ്റ്റാണ്. ട്രസ്റ്റ് നിയമം അനുസരിച്ച് അതിലെ അംഗങ്ങളെ ബനഫിഷറി എന്ന് വിളിക്കും (ഇടവകക്കാർ/ഗുണഭോക്താക്കൾ). നിയമ പ്രകാരമുള്ള ബനഫിഷറികൾക്ക് ഈ ട്രസ്റ്റ് ഭരിക്കാം. പക്ഷെ അതിൻ്റെ തിരഞ്ഞെടുപ്പും ഭരണവും 1934 ഭരണഘടന അനുസരിച്ച് മാത്രമെ പറ്റൂ എന്ന് 3 തവണ ബഹു. സുപ്രിം കോടതി അടിവരയിട്ട് പറഞ്ഞു.
ഇപ്പോൾ ശവമടക്കിന് മുറവിളി കൂട്ടുന്ന യാക്കോബായക്കാർ ഈ ട്രസ്റ്റിലെ അംഗങ്ങളൊ / ഗുണഭോക്താക്കളോ അല്ല. അതു കൊണ്ട് ആദ്യം ഈ ട്രസ്റ്റിലെ അംഗമാവണം. ബഹു സുപ്രിം കോടതി നിർദേശിച്ച പ്രകാരം 1934 ഭരണഘടന അംഗീകരിച്ചാൽ അവർക്ക് ഈ ട്രസ്റ്റിലെ അംഗമാവാം / ഗുണഭോക്താവാകാം. അവർക്ക് ഈ ട്രസ്റ്റിന്റെ ഭാഗമായ സെമിത്തേരിയിൽ സംസ്കാരവും നടത്താം. നിലവിൽ ട്രസ്റ്റിന്റെ പുറത്ത് നിൽക്കുന്ന യാക്കോബായ വിശ്വാസിയെ ട്രസ്റ്റിന്റെ ഭാഗമാവാതെ ഈ ട്രസ്റ്റിൻ്റെ ഭരണഘടന അംഗീകരിക്കാതെ നിലവിലെ ട്രസ്റ്റിലെ അംഗങ്ങൾക്ക് കോടതി വഴി സ്ഥിതികരിച്ച് കിട്ടിയ മാന്യമായ സംസ്ക്കാരം ലഭിക്കുക സാധ്യമല്ല. അതിന് വിരുദ്ധമായി ആരു പ്രവർത്തിച്ചാലും അത് കോടതി അലക്ഷ്യവും, രാജ്യ നിയമ വിരുദ്ധവുമാകും.
ഓർത്തഡോക്സ് സഭയുടെ മാമോദീസായും, വിവാഹവും, വി. കുർബ്ബാനയും സ്വീകരിക്കുന്ന യാക്കോബായ വിശ്വാസിക്ക് ശവമടക്ക് മാത്രം ഓർത്തഡോക്സ് വൈദികൻ നടത്തിയാൽ സ്വീകാര്യമാവില്ല എന്നത് വിശ്വാസ പ്രശ്നമല്ല മറ്റെന്തോ ലക്ഷ്യം വച്ചുള്ളതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. മാന്യമായ അടക്ക് യാക്കോബായ വിശ്വാസിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിയമത്തിന് കീഴ്‌പ്പെടുക എന്നത് മാത്രമാണ്. അല്ലാതെ കയ്യൂക്ക് കൊണ്ടൊ ഭീക്ഷണി കൊണ്ടൊ നേടാൻ പറ്റില്ല എന്ന് ചുരുക്കം.
https://ovsonline.in/latest-news/highcourt-order/