റവ.ഫാദർ തോമസ് പി യോഹന്നാൻ (കുമ്പഴ) ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു
ചെറുപുഴ/കുമ്പഴ : മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും, കണ്ണൂർ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (71) നിര്യാതനായി. 07 /07 ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കുന്നതിലിടയിലാണ് അച്ചൻ ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ടത്. പത്തനംതിട്ട കുമ്പഴ നെടുമ്പുറത്ത് കുടുംബാംഗമാണ്. മൃതദേഹം ഇന്ന് 08 /07 തിങ്കളാഴ്ച കുമ്പഴയിലുള്ള സ്വവസതിയിൽ എത്തിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചക്ക്12ന് കുമ്പഴ മാർ ശമവൂൻ ദസ്തൂനി ഓർത്തഡോൿസ് കത്തീഡ്രലിൽ . ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി, മലബാർ, ബ്രഹ്‌മവാർ, തുമ്പമൺ ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതനായ അദ്ദേഹം ബത്തേരി സെന്റ് മേരീസ് കോളേജിൽ സുറിയാനി പ്രൊഫസർ ആയി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.