ഈസ്റ്റർ സ്പെഷ്യൽ വിഭവങ്ങൾ
വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. കുറച്ചു ഈസ്റ്റര്‍ വിഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പാലപ്പം, താറാവ് കറി, ഫിഷ് ഫ്രൈ മസാല, കള്ളപ്പവും പോത്തിറച്ചിയും , പിടിയും കോഴിയും . ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ
പാചക രഹസ്യങ്ങളുടെ കലവറയായ അമ്മച്ചിയുടെ അടുക്കളയില്‍ നിന്നും ഇന്ദു ജയ്സണ്‍ പാലപ്പം
പച്ചരി – 3 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1/2 മുറി
തേങ്ങാപ്പാല്‍ – 1 കപ്പ്
ചോറ് – 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
ഉണ്ടാകുന്ന വിധം
അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്ക്കു്ക
യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക.
4-5 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1 ½ ടേബിള്‍ സ്പൂണ്‍ അരച്ച മാവ് ¼ – ½ ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിച്ചു എടുക്കുക.
അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേര്ത്തു നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക.
നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം
കള്ളപ്പം
2 കപ്പ് പച്ചരി.
1 കപ്പ് തേങ്ങ
ഈസ്റ്റ് കാല്‍ ടീസ് സ്പൂണ്‍ / തെങ്ങിന്‍ കള്ള് ഒരു ഗ്ലാസ്
പഞ്ചസാര 6 ടീസ് സ്പൂണ്‍
വെളുത്തുള്ളി 1 അല്ലി
ജീരകം 1 നുള്ള്
പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്ത്ത്തിനു ശേഷം പൊടിക്കുക
ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക.
2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക (കപ്പു കാച്ചുക).
പൊടിച്ച അരി, തേങ്ങാ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നയി മിക്സ് ചെയ്തു കൂടെ വെളുത്തുള്ളിയും ഒരു നുള്ള് ജീരകവും ചേർത്ത് പതിയെ ഒന്ന് ചതച്ചു ചേര്‍ത്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക.
എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്ത്ത് 15 മിനിട്ട് വയ്ക്കുക.
ഉപ്പ് പാകത്തിനു ചേര്ത്ത്ന അപ്പം ചുടാം
NB: മാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ചോറും കൂടി അരച്ച് ചേര്ത്താ ല്‍ അപ്പത്തിനു നല്ല മയം കിട്ടും.
താറാവ് കറി
താറാവ്- 500 ഗ്രാം
സവാള- 300 ഗ്രാം
ഇഞ്ചി- രണ്ട് കഷ്ണം
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
കറിവേപ്പില- ഒരു തണ്ട്
തക്കാളി -മൂന്നെണ്ണം
മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
മഞ്ഞള്‌പ്പൊടി- അരടീസ്പൂൺ
വെളിച്ചെണ്ണ- 100 മില്ലി
തേങ്ങാപ്പാൽ- ഒരു തേങ്ങയുടേത്
ഉപ്പ് പാകത്തിന്അരപ്പിനുള്ളത്
തേങ്ങ വറുത്തത്- ഒരെണ്ണം
ഉണക്കമുളക്- അഞ്ചെണ്ണം
ചുവന്നുള്ളി- പത്തെണ്ണം
കുരുമുളക്- രണ്ട് ടീസ്പൂൺ
പെരുംജീരകം- ഒരു ടീസ്പൂൺ
കറിവേപ്പില -ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
താറാവ് കഷണങ്ങൾ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക.
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‌പ്പൊ്ടി എന്നിവ ചേര്ക്കു ക.
താറാവ് കഷണങ്ങൾ അതിലേക്കിടുക.
നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാൽ ചേര്ത്തി ളക്കുക.
അതിനുശേഷം കടുക് പൊട്ടിച്ച് ചേര്ത്തിളക്കുക
താറാവ് മപ്പാസ്
ആവശ്യമുള്ള സാധനങ്ങള്‍
താറാവിറച്ചി -ഒരുകിലോ
ചിക്കന്‍ സ്റ്റു
വേണ്ട സാധനങ്ങള്‍
ചിക്കന്‍ – ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് )
ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
സവാള – രണ്ടെണ്ണം ( ചതുരത്തില്‍ അരിഞ്ഞത് )
ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്സ്പൂറണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒരു ടേബിള്സ്പൂറണ്‍
പച്ച മുളക് രണ്ടായി കീറിയത് – അഞ്ചെണ്ണം
കറുവപ്പട്ട – രണ്ടു ചെറിയ കഷണം
ഏലക്കാ – 4 – 5 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കുരുമുളക് ( പൊടിക്കാത്തത് ) – ഒരു ടീസ്പൂണ്‍
പെരും ജീരകം
കട്ടിയുള്ള തേങ്ങാപ്പാല്‍ – ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ – മൂന്നു കപ്പ്
വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്‍
ഉണ്ടാക്കുന്ന വിധം :-
ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക് എന്നിവ നന്നായി വഴറ്റുക.
ഇനി സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്ത്തു നല്ലത് പോലെ വഴറ്റുക .
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി കട്ടി കുറഞ്ഞ തേങ്ങാ പാലില്‍ വേവിയ്ക്കുക.
ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ് , ഉരുളക്കിഴങ്ങ് എന്നിവ ചേര്ത്തു വീണ്ടും വേവിയ്ക്കുക.
നന്നായി വെന്തു കഴിയുമ്പോള്‍ കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയത്തിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
നല്ല രുചികരമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ .
****
ചിക്കന്‍ സ്റ്റ്യൂവില്‍ മുളക് പൊടി , മല്ലിപ്പൊടി എന്നിവ ചേരില്ല.
വേണമെങ്കില്‍ അണ്ടിപ്പരിപ്പ് അരച്ച് ചേര്ത്തും രുചി കൂട്ടാം.
തേങ്ങാപ്പാല്‍ ഇല്ലായെങ്കില്‍ കോക്കനട്ട് മില്‍ക്ക് പൌഡര്‍ കലക്കി ചേര്‍ത്താല്‍ മതി.25 മിനിട് മതി ഈ കറി വെന്തു കിട്ടാന്‍.
ചെട്ടിനാട് ചിക്കന്‍,.
ആവശ്യമുള്ള സാധനങ്ങള്‍::
ചിക്കന്‍ – 1 കിലോ
സവാള – 3
തക്കാളി – 2
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8 -10 അല്ലി
മുളക് പൊടി – 2 ടീസ്‌പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്‌പൂണ്‍
കറിവേപ്പില – 2 തണ്ട്
നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്വറത്തു പൊടിക്കാന്‍ :
കറുവാപ്പട്ട – രണ്ടു ചെറിയ കഷണം
പെരുഞ്ചീരകം – ¾ ടീസ്പൂണ്‍
കശകശ – ¼ ടീസ്പൂണ്‍
ഏലയ്‌ക്ക – 4
ഗ്രാമ്പൂ – 4
ജീരകം – ½ ടീസ്പൂണ്‍
ഉണക്കമുളക് – 6 – 8
ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമ്മിയത് – ഒന്നിന്റെ പകുതി
ചെയ്യേണ്ട വിധം :
ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക
ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..
‘’വറത്തു പൊടിക്കാന്‍ ‘’ ഉള്ള സാധങ്ങളും ,തേങ്ങയും വറതെടുക്കുക.
വറുത്തെടുത്ത ഇവ മിക്സറില്‍ നന്നായി അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച് സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്ത്ത്് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്ത്തി ളക്കുക, അല്പം ഉപ്പു കൂടി ചേര്ത്തോ ..നന്നായി മസാല ഒന്ന് പിടിക്കട്ടെ. ഇനി അല്പം ചൂട് വെള്ളം ഒഴിച്ചോള്..
ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്ത്ത് വീണ്ടും ഇളക്കുക.ഇനി അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്ത്തോ . ചിക്കന്‍ വെന്തു കഴിഞ്ഞു മല്ലിയിലയോ സ്പ്രിംഗ് ഒനിയനോ കറിവേപ്പിലയോ വിതറി അലങ്കരിക്കാം…ചിക്കന്‍ ചെട്ടിനാട് തയ്യാര്‍…..
മസാല കൂടുകയും കുറയുകയും ചെയ്‌താല്‍ ടേസ്റ്റ് മാറും..പല രീതിയില്‍ ഈ കറി വയ്ക്കുന്നത് വായിച്ചിട്ടുണ്ട്,പക്ഷെ ഇതാണ് സംഭവം നല്ലത് എന്ന് തോന്നി..ഇതില്‍ ഉപയോഗിക്കുന്ന മസാല കൂട്ട് ആണ് ചിക്കന്‍ ചെട്ടിനാടിനെ വ്യത്യസ്തമാക്കുന്നത്……
ചിക്കന്‍ ചെട്ടിനാട് തയ്യാര്‍…..
പിടിയും കോഴിക്കറിയും
പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍
അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്
പിടി തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.
ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.
**************************
വറുത്തരച്ച ചിക്കന്‍ കറി
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ : 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
മുളക്പൊടി(കാശ്മീരി) : 1 ടി.സ്പൂണ്‍
മല്ലിപൊടി : 2 ടി.സ്പൂണ്‍
മസാലപ്പൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
കറിവേപ്പില : കുറച്ചു
തയാറാക്കുന്ന വിധം :
ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക . മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക.
പാന്‍ വെച്ച് എണ്ണ ഒഴിച്ച് സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
വഴന്ന്‍ കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക
ബീഫ് സ്റ്റ്യൂ
ചേരുവകള്‍:
ബീഫ് – അര കിലോ
സവാള – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍ സ്പൂണ്‍
കാരറ്റ് – 1 എണ്ണം
ബീന്‍സ് – 8-10 എണ്ണം
ഗ്രീന്‍ പീസ് – 50 ഗ്രാം
ഉരുളക്കിഴങ്ങ് -1 എണ്ണം
കറിവേപ്പില – 2 തണ്ട്
അണ്ടിപ്പരിപ്പ് – 1/4 കപ്പ് (കുതിര്‍ത്ത് അരച്ചത്)
അണ്ടിപ്പരിപ്പ് , കിസ്മിസ് – 10-12 എണ്ണം വീതം
ഏലക്കായ – 4 എണ്ണം
ഗ്രാമ്പു, പട്ട – ഇടത്തരം കഷ്ണം
തക്കോലം, ജാതിപത്രി – 1 വീതം
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
രണ്ടാംപാല്‍ – ഒന്നര കപ്പ്
ഒന്നാംപാല്‍ – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിനു
നെയ്യ് – 1 ടീസ്പൂണ്‍
ഉപ്പ്
പാകംചെയ്യുന്നവിധം:
കഴുകി നുറുക്കി വെച്ചിരിക്കുന്ന ബീഫ് , ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും കഷണങ്ങള്‍ ആക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. 5-6 വിസില്‍ വേണ്ടിവരും .
കാരറ്റ് , ബീന്‍സ്, ഗ്രീന്‍ പീസ് എന്നിവ ചെറു കഷണങ്ങള്‍ ആക്കി ആവിയില്‍ 10 മിനുട്ട് വേവിച്ചെടുക്കുക. ( കളര്‍ നഷ്ടപ്പെടാതിരിക്കാനാണ് ആവിയില്‍ വേവിക്കുന്നത് . ഓവനിലും വേവിച്ചെടുക്കാം )
കശുവണ്ടി പരിപ്പും കിസ്മിസും നെയ്യില്‍ ചെറുതായി വറുത്തു മാറ്റി വെക്കണം .
ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ , ജാതിപത്രി , തക്കോലം എന്നിവ പതുക്കെ പൊടിക്കുക. ഫ്രൈയിംഗ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, പൊടിച്ചത് ഇട്ട് വറുക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാവരുത്.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തു യോജിപ്പിക്കുക.
അതിനു ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് 5 – 6 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കട്ടിയാവുംവരെ ചെറുതീയില്‍ വേവിക്കണം.
നെയ്യില്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പും കിസ്മിസും ഇതിലേക്ക് ചേര്‍ത്തു വാങ്ങാം
ബീഫ് കറി
എല്ല് ഇല്ലാതെ ചെറിയ കഷ്ണങ്ങളായി നുറുക്കിയ ബീഫ് – ഒരു കിലോ
തേങ്ങ ചുരണ്ടിയത് – ഒരു മുറി
കറി വേപ്പില – 2 തണ്ട്
മുളക് പൊടി -ഒന്നര ടേബിള്‍ സ്പൂണ്‍)
മഞ്ഞള്‍ പൊടി – രണ്ടു ടീസ്പൂണ്‍)
മല്ലി പൊടി – മൂന്നു ടേബിള്‍ സ്പൂണ്‍)
വെളുത്തുള്ളി – ഒരു തുടം
ഇഞ്ചി – ഒരു കഷണം
കുരുമുളക് – 10 – 15 എണ്ണം
ഗ്രാമ്പൂ – 4 ,5 എണ്ണം
ഏലക്ക – 6, 7 എണ്ണം
ജീരകം – 1 ടീസ്പൂണ്‍
പെരും ജീരകം – 1 ടീസ്പൂണ്‍
സവാള – വലുത് മൂന്നെണ്ണം
വെളിച്ചെണ്ണ, കടുക് ഉപ്പു – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം:-
ഇറച്ചി, നന്നായി കഴുകി വെള്ളം പിഴിഞ്ഞ് , മുളകുപൊടി, മഞ്ഞപൊടി, മല്ലിപൊടി, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക.
അതിനു ശേഷം കുക്കറില്‍ 20 മിനുട്ട് വേവിക്കുക.
വെളുത്തുള്ളി, ഇഞ്ചി, പേസ്റ്റ് ആക്കുക.
കുരുമുളക്, ഗ്രാമ്പൂ, ഏലക്ക, 1/2 ടീസ്പൂണ്‍ ജീരകം , പെരും ജീരകം എന്നിവ നന്നായി പൊടിച്ചു എടുക്കുക
തേങ്ങ, 1/2 ടീസ്പൂണ്‍ ജീരകവും ഒരു തണ്ട് വേപ്പിലയും ചേര്‍ത്ത് ഫ്രൈ പാനില്‍ ബ്രൌണ്‍ നിറം വരും വരെ വറുക്കുക.
വറുത്തെടുത്ത തേങ്ങ ചൂട് ആറിയതിനു ശേഷം നന്നായി അരക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു , കറിവേപ്പില , സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. പൊടിച്ചു വെച്ച മസാല കൂട്ട് ഇതിലോട്ടു ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിനു ഉപ്പു ചേര്‍ക്കാം .
അരച്ച് വെച്ചിരിക്കുന്ന തേങ്ങാക്കൂട്ടും , വഴറ്റി വെച്ചിരിക്കുന്നതും ആവശ്യത്തിനു വെള്ളവും , വേവിച്ച ബീഫിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അഞ്ചു മിനിറ്റ് ചെറു തീയില്‍ വേവിക്കുക.
‘ബീഫ് നസ്രാണി’
ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍
ചേരുവകള്‍
ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്‌പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല്‍ സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.
ഫിഷ് ഫ്രൈ മസാല
അധികം മുള്ളില്ലാത്ത മീൻ വറുത്തത് പത്ത് കഷണം
കുടംപുളി ആവശ്യത്തിന്
വെളിച്ചെണ്ണ കാൽ കപ്പ്അരപ്പിനുള്ളത്
സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂൺ
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‌സ്പൂ ൺ വീതം
മഞ്ഞള്‌പ്പൊ്ടി അര ടേബിള്‌സ്പൂ ൺ
മല്ലിയില അരിഞ്ഞത് അര കപ്പ്അരപ്പിനുള്ളത് ഉപ്പ് ചേര്ത്ത് മിക്‌സിയിൽ അരച്ച് അര കപ്പ് വെള്ളത്തിൽ കലക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരപ്പ് കുടംപുളി ചേര്ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോൾ വറുത്ത മീന്ക ഷണങ്ങൾ ചേര്ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോൾ വാങ്ങി മല്ലിയില തൂവുക
ഫിഷ് റോസ്റ്റ്
ആവശ്യമായ ചേരുവകള്‍
നെയ്മീന്‍ -1 കിലോ നുറുക്കി കഴുകിയെടുത്തത്
സവാള – 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 2 തുടം
ചുമന്നുള്ളി – അര കപ്പു അരിഞ്ഞത്
പച്ചമുളക് – 5എണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി – 4 എണ്ണം
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെ
ചെറുനാരങ്ങ നീര് – 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കടുക് –അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അരടീസ്പൂണ്‍
കുരുമുളകുപൊടി -– ഒന്നര ടേബിള്‍സ്പൂണ്‍
പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍
ഗരംമസാല – 1 ടീസ്പൂണ്‍
ഉലുവപൊടി -1/2 ടീസ്പൂണ്‍
ഉപ്പു, എണ്ണ, കറിവേപ്പില ,വെള്ളം – ആവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ മീന്‍കഷണങ്ങളില്‍ , 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങനീര്, 1/2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പൊടി, അരടേബിള്‍സ്പൂണ്‍ പെരുംജീരകം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ഉലുവപൊടി, ഉപ്പു എന്നിവ പുരട്ടിഅരമണികൂര്‍ വെക്കുക.
അതിനുശേഷം ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് മസാല പുരട്ടിയ മീന്‍കഷണങ്ങള്‍ രണ്ടുവശവും മുക്കാല്‍ വേവാകുന്നതുവരെ വറുത്തെടുത്തു മാറ്റിവെക്കുക . അതേഎണ്ണയില്‍ കുറച്ചുകൂടി എണ്ണ ഒഴിച്ചു കടുക്പൊട്ടിച്ചു, കറിവേപ്പില, തേങ്ങാക്കൊത്തു , സവാള, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളിചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാമസാലകളും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഇട്ടു കുറച്ചു വെള്ളം ചേര്‍ത്തു 10 മിനുട്ട് മൂടി വെച്ച് വേവിക്കുക . വെള്ളം വറ്റി കഷണങ്ങള്‍ ഉടഞ്ഞു പോകാതെ ഇളക്കി യോജിപ്പിച്ചു നല്ല പാത്രത്തിലേക്ക് മാറ്റി എടുക്കുക.
ഫിഷ് റോസ്റ്റ് റെഡി !!!!
ചിക്കന്‍ ഫ്രൈഡ് റൈസ്
ആവശ്യമുള്ള സാധനങ്ങൾ :
ബസുമതി അരി – 3 കപ്പ്
വെള്ളം – 6 കപ്പ്
ചെറു നാരങ്ങാ – 1 എണ്ണം
ഒലിവ് എണ്ണ – 1 ടേബിൾ സ്പൂൺ
ഉപ്പു – ആവശ്യത്തിനു
ചിക്കൻ മാരിനേറ്റ് ചെയ്യാൻ :
ബോണ്‌ലെ്സ്സ് ചിക്കൻ നീളത്തിൽ ചെറുതായി നുറുക്കിയത് – 200 ഗ്രാം
കുരുമുളക് പൊടി 1 ടീസ്പൂൺ
കോൺ ഫ്‌ലോർ 2 ടേബിൾ സ്പൂൺ
സോയ സോസ് 1/2 ടേബിൾ സ്പൂൺ
ഉപ്പു – ആവശ്യത്തിനു
എന്നിവ ചിക്കനിൽ പുരട്ടി ½ 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ഒലിവ് എണ്ണ – 1 ടേബിൾ സ്പൂൺ
ഇഞ്ചി – വെളുത്തുള്ളി – നന്നായി ചോപ്പ് ചെയ്തത് 1 ടേബിൾ സ്പൂൺ
സവാള – 2 എണ്ണം
കാരറ്റ് ചെറുതായി നുറുക്കിയത് – 1 എണ്ണം
കാപ്‌സിക്കം ചെറുതായി നുറുക്കിയത് – 1 എണ്ണം
മുട്ട – 3 എണ്ണം
സോയ സോസ് 2 ടീസ്പൂൺ
വൈറ്റ് പെപ്പെർ പൊടി – 1 ടീസ്പൂൺ
ചില്ലി ഗാര്‌ലിക് സോസ് 2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
അരി അര മണിക്കൂർ വെള്ളത്തിൽ കുതിര്ക്കുക.
ചുവടു കട്ടിയുള്ള പാത്രത്തിൽ 6 കപ്പു വെള്ളം ഒഴിച്ച് തിളപ്പിക്കുക.
ഇതിലേക്ക് ആവശ്യത്തിനു ഉപ്പും , 1 ടേബിൾ സ്പൂൺ ഒലിവ് എണ്ണയും , ½ നാരങ്ങയുടെ നീരും ചെര്ക്കുക.
അതിനു ശേഷം അരി ചേര്ത്ത് അടച്ചു വെച്ച് വേവിക്കുക.
തിളച്ചു കഴിയുമ്പോൾ തീ കുറച്ചു വെക്കണം. ഇടക്ക് ഇളക്കി കൊടുക്കണം . വെള്ളം വറ്റി കഴിയുന്നതാണ് കണക്ക് .
വെന്ത ചോറ് ഒരു പരന്ന പാത്രത്തിലേക്ക് ഇട്ടു തണുക്കാൻ വെക്കുക.
3 മുട്ട ഒരു ബൌളിലേക്ക് എടുത്തു ഒരു നുള്ള് ഉപ്പു ചേര്ത്തു നന്നായി അടിച്ചു വെക്കുക.
മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ആവശ്യത്തിനു എണ്ണയൊഴിച്ച് ഫ്രയിംഗ് പാനിൽ വറുത്തു എടുത്തു മാറ്റി വെക്കുക. ഡീപ് ഫ്രൈ ചെയ്യരുത്.
അതെ ഫ്രയിംഗ് പാനിൽ ഇഞ്ചി , വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. അതിലേക്കു , കാരറ്റ് , കാപ്‌സിക്കം എന്നിവ ചേര്ത്തു വീണ്ടും വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേര്ക്കുുക.
ഇതു ഫ്രയിംഗ് പാനിന്റെ സൈഡിലേക്കു നീക്കി വെച്ച് , അടിച്ചു വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് ചിക്കിയെടുക്കുക.
അതിനു ശേഷം മുട്ടയും, വഴറ്റി വെച്ചിരിക്കുന്ന കൂട്ടും മിക്‌സ് ചെയ്യുക.
ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേര്ത്തു ഇളക്കുക.
ഇതിലേക്ക് 2 ടീസ്പൂൺ സോയ സോസും, 2 ടീസ്പൂൺ ചില്ലി ഗാര്‌ലി്ക് സോസും ചേര്ക്കു്ക.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്ക്കുക.
ഇതിലേക്ക് വൈറ്റ് പെപ്പെർ പൊടിയും ചേര്ത്തു ഇളക്കി എടുക്കുക.
രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് റെഡി .
കൂടുതല്‍ ഈസ്റ്റര്‍ വിഭവങ്ങള്‍ക്ക് അമ്മച്ചിയുടെ അടുക്കള സന്ദര്‍ശിക്കുക
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |